രാജ്യത്ത് 1000 EV ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ഭാരത് പെട്രോളിയം കോർപ്പറേഷൻ
വരുംകാലത്ത് EV- കൾ ജനപ്രീതി നേടുമെന്നതിനാൽ പ്രവർത്തനം വിപുലീകരിക്കുകയാണ് BPCL
BPCL നിലവിൽ പ്രവർത്തിപ്പിക്കുന്നത് 44 EV ചാർജിംഗ് സ്റ്റേഷനുകൾ മാത്രമാണ്
ഇലക്ട്രിക് മൊബിലിറ്റിയെ പിന്തുണയ്ക്കാൻ രാജ്യവ്യാപകമായി ഇന്ധന സ്റ്റേഷനുകളുടെ ശൃംഖല പ്രയോജനപ്പെടുത്തുമെന്ന് ചെയർമാൻ അരുൺ കുമാർ സിംഗ്
7,000 പെട്രോൾ പമ്പുകളെ ഊർജ സ്റ്റേഷനുകളാക്കി ഗ്യാസ്, EV ചാർജ്ജിംഗ്, ഹൈഡ്രജൻ, CNG,ഫ്ലക്സ് ഫ്യുവൽ എന്നിങ്ങനെ ഒന്നിലധികം ഇന്ധന ഓപ്ഷനുകൾ കമ്പനി നൽകും
അഞ്ച് വർഷത്തിനുള്ളിൽ 1,000 മെഗാവാട്ടിന്റെ റിന്യുവബിൾ പവർ പോർട്ട്‌ഫോളിയോ നിർമ്മിക്കാൻ 5,000 കോടി രൂപ ചെലവഴിക്കാനും പദ്ധതിയിടുന്നു
ജൈവ ഇന്ധനത്തിൽ 7,000 കോടി രൂപ നിക്ഷേപിക്കാനും BPCL നു പദ്ധതിയുണ്ട്
അപ്‌സ്ട്രീം, റിഫൈനിംഗ്, മാർക്കറ്റിംഗ്, പ്രകൃതിവാതകം, പുനരുപയോഗ ഊർജ്ജം എന്നിവയിൽ 5 വർഷത്തിനുളളിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ആസൂത്രണം ചെയ്യുന്നു
HPCL, അടുത്തിടെ 5,000 EV ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു
Type above and press Enter to search. Press Esc to cancel.