channeliam.com

ഡിജിറ്റൽ പേയ്‌മെന്റിൽ ഡാറ്റ സ്വകാര്യതയിലും ക്ലയന്റ് ഡാറ്റ സംരക്ഷണത്തിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ

ഡിജിറ്റൽ പേയ്‌മെന്റ് രീതി ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ഫിൻടെക്കുകളോട് ധനമന്ത്രിയുടെ നിർദ്ദേശം

ക്ലയന്റ് ഡാറ്റയുടെ സംരക്ഷണം, വിശ്വാസ്യത കൈവരിക്കുന്നതിനുളള പ്രധാന ഘടകമെന്ന് കരുതുന്നതായി ധനമന്ത്രി

ഡിജിറ്റൽ ഇടപാടുകളുടെ മൂല്യം 2021 ജനുവരി-ആഗസ്റ്റ് മാസങ്ങളിൽ 6 ലക്ഷം കോടി രൂപയായി ഉയർന്നതായി മന്ത്രി പറഞ്ഞു

2020 ലും 2019 ലും ഇത് യഥാക്രമം 4 ലക്ഷം കോടി രൂപയും 2 ലക്ഷം കോടി രൂപയുമായിരുന്നു

ഫിൻ‌ടെക് അഡോപ്ഷൻ റേറ്റ് ഇന്ത്യയിൽ 87 ശതമാനമാണെന്നും ആഗോള ശരാശരി 64 ശതമാനമാണെന്നും മന്ത്രി പറഞ്ഞു

ഡിജിറ്റൽ പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ പണമിടപാടുകൾക്കുമുള്ള പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു

UN principles for responsible digital payments എന്നതിൽ ഒരു റിപ്പോർട്ട് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിച്ചു

ഫിൻ‌ടെക്കുകളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് ഊന്നൽ‌ നൽകുന്നതാണ് റിപ്പോർട്ട്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com