രാജ്യത്തെ യുവ പ്രൊഫഷണലുകൾക്കായി ടാറ്റാ കൺസൾട്ടൻസി സർവീസസ് ഒരു സൗജന്യ ഓൺലൈൻ കോഴ്സ് അവതരിപ്പിക്കുന്നു

TCS iON Career Edge- 15 ദിവസ കാലയളവുളള കോഴ്‌സാണ്

തൊഴിലന്വേഷകരെ ആശയവിനിമയം, സഹകരണം, ബിസിനസ്സ് മര്യാദ, സാമ്പത്തിക-ഡിജിറ്റൽ സാക്ഷരത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും

ബിഹേവിയറൽ-കമ്യൂണിക്കേഷൻ സ്കിൽസ്, അക്കൗണ്ടിംഗ്, IT, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ 14 മൊഡ്യൂളുകൾ കോഴ്സ് ഉൾക്കൊള്ളുന്നു

ഒരു പഠിതാവിന് ഓരോ മൊഡ്യൂളും 1-2 മണിക്കൂർ ദൈർഘ്യത്തിൽ പൂർത്തിയാക്കാൻ കഴിയും

ഓരോ മൊഡ്യൂളിലും വീഡിയോ, പ്രസന്റേഷൻ, റീഡിംഗ് മെറ്റീരിയൽ, TCS വിദഗ്ദ്ധരുടെ വെബിനാർ, സെൽഫ് അസസ്മെന്റ് എന്നിവ അടങ്ങിയിരിക്കുന്നു

ചോദ്യങ്ങൾ പോസ്റ്റുചെയ്യാനും നിർദ്ദേശങ്ങൾ പങ്കു വയ്ക്കാനും പഠിതാക്കൾക്ക് മോഡറേറ്റഡ് ഡിജിറ്റൽ ഡിസ്കഷൻ റൂമിലേക്ക് ആക്സസുമുണ്ട്

ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും ഫ്രഷേഴ്സിനും ഈ ഓൺലൈൻ കോഴ്സിന് അപേക്ഷിക്കാം

കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ, പഠിതാവിന് ഒരു വ്യക്തിഗത സർട്ടിഫിക്കറ്റ് ലഭിക്കും

Exit mobile version