ദക്ഷിണേന്ത്യയിൽ ലഹരിമരുന്ന് ഭീഷണി നേരിടുന്നതിനായി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി ചെന്നൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. അതിർത്തികൾ അടച്ചുപൂട്ടുന്നതിനും തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനുമുള്ള സംയുക്ത കർമ്മപദ്ധതി ഈ കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളത്തിൽ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വലിയ വിജയം കൈവരിച്ചതായി മന്ത്രി ചെന്നിത്തല വ്യക്തമാക്കി.

തമിഴ്‌നാട്-കേരള അതിർത്തികളിലൂടെയുള്ള ലഹരിമരുന്ന് കടത്ത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് ഉറപ്പുനൽകി. ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സേനകൾ സംയുക്തമായി നിരീക്ഷണം ശക്തമാക്കാനും ലഹരി മാഫിയയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റാൻ മോഹൻലാലിനെയും വിജയ്‌യെയും അടക്കമുള്ള സൂപ്പർതാരങ്ങങളെ ഉൾപ്പെടുത്തി വമ്പൻ ലഹരിവിരുദ്ധ സമ്മേളനം നടത്താനും തീരുമാനമായി.

Kerala Home Minister Ramesh Chennithala met Tamil Nadu CM Vijay to launch a joint anti-drug drive. The states plan joint border surveillance and intelligence sharing.

Share.
Leave A Reply

Exit mobile version