channeliam.com

കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ഇന്ത്യയിൽ ഉണ്ടായത് അഞ്ച് ശതകോടീശ്വരന്മാർ

59 പുതിയ ശതകോടീശ്വരൻമാരെ കൂട്ടിച്ചേർത്തതിനെത്തുടർന്ന്, രാജ്യത്തെ ശതകോടീശ്വരൻമാരുടെ സംഖ്യ 237 ആയി ഉയർന്നു

അതിവേഗ വളർച്ചയുമായി ഗൗതം അദാനിയുടെ സമ്പത്ത് 261%ഉയർന്നു

ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും സമ്പത്ത് 5.1 ലക്ഷം കോടി രൂപ ആയി

7.2 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി തുടർച്ചയായ പത്താം വർഷവും ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

ലക്ഷ്മി മിത്തൽ, കുമാർ മംഗലം ബിർള എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ശതകോടീശ്വര പട്ടികയിൽ ആദ്യ അഞ്ചിലിടം കണ്ടു

ഗൗതം അദാനിയുടെ സഹോദരൻ ദുബായിൽ ട്രേഡിംഗ് ബിസിനസിലേർപ്പെട്ടിരിക്കുന്ന വിനോദ് ശാന്തിലാൽ അദാനി കുമാർ മംഗലം ബിർളയെ മറികടന്നു

വാക്സിൻ നിർമാണത്തിലെ കിംഗ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ Cyrus S Poonawalla യുടെ ആസ്തി 74% മാണ് ഉയർന്നത്

IIFL വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ പ്രവേശിക്കുന്നവരുടെ എണ്ണം പത്ത് വർഷങ്ങൾക്ക് മുമ്പ് 100 ൽ താഴെയായിരുന്നത് ഇന്ന് 1007 ആയി ഉയർന്നു

സമ്പന്ന പട്ടികയിൽ 130 പേർ ഫാർമ രംഗത്തെ പ്രമുഖരാണ്, കെമിക്കൽസ് സെക്ടറിൽ നിന്ന് 98 പേരും സോഫ്റ്റ് വെയർ മേഖലയിൽ നിന്ന് 81 പേരുമാണുളളത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com