channeliam.com

 

ഒരു മാസത്തിനുളളിൽ 145 കോടി രൂപ Delta Corp സ്റ്റോക്കിൽ നിന്ന് നേടി രാകേഷ് ജുൻജുൻവാല
ഒരു ഷെയറിന് 181 രൂപയിൽ നിന്ന് സെപ്റ്റംബറിൽ 253.60 രൂപ ആയി ഈ ഹോസ്പിറ്റാലിറ്റി സ്റ്റോക്ക് ഉയർന്നു
ഡെൽറ്റ കോർപ് ഷെയറുകളുടെ മൂല്യവർദ്ധനയോടെ, നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ മൊത്തം സ്റ്റോക്ക് മൂല്യം 145 കോടി രൂപയായി
2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ, ഡെൽറ്റ കോർപ്പറേഷന്റെ 2 കോടി ഓഹരികളാണ് ജുൻജുൻവാലയ്ക്കുളളത്
ഒരു മാസത്തിൽ മാത്രം 40 ശതമാനം ഉയർച്ചയാണ് ഡെൽറ്റ കോർപ്പ് സ്റ്റോക്കുകൾക്കുണ്ടായത്
ദീർഘകാല അടിസ്ഥാനത്തിൽ ഡെൽറ്റ കോർപ്പ് ഷെയർ 400 രൂപയായി ഉയരുമെന്നു വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു
കമ്പനി ഏകദേശം വായ്പാരഹിതമാണെന്നതും പോസിറ്റിവ് ക്യാഷ് ഫ്ളോയുളളതുമാണ് മികച്ച പ്രകടനത്തിന്റെ സൂചനകൾ
ഡെൽറ്റ കോർപ്, ഒരു ഇന്ത്യൻ ഗെയിമിംഗ് – ഹോസ്പിറ്റാലിറ്റി കമ്പനിയാണ്, രാജ്യത്ത് കാസിനോകൾ നടത്തുന്നു
പ്രമോട്ടർമാർക്ക് കമ്പനിയിൽ 33.28 ശതമാനം ഓഹരികൾ ഉണ്ട്
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി 6.80 ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി 7.78 ശതമാനവുമാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com