channeliam.com

ദുബായ് എക്സ്പോയിൽ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയിലേക്ക് വരിക, ഇന്ത്യയുടെ വളർച്ചാ കഥയുടെ ഭാഗമാകുകയെന്ന് നിക്ഷേപകരോട് ആഹ്വാനം ചെയ്ത് മോദി

ദുബായ് എക്സ്പോ 2020-ലെ ഇന്ത്യാ പവലിയനിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം

ടെക്നോളജി, റിസർച്ച്, ഇന്നവേഷൻ എന്നിവയിൽ ഇന്ത്യ ലോകത്ത് നിരവധി മുന്നേറ്റങ്ങൾ നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തി പകരുന്നത് പൈതൃക വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും ചേർന്നാണെന്നും നരേന്ദ്രമോദി

നിക്ഷേപത്തിലും കാഴ്ചപ്പാടുകളിലും നൂതനവും തുറന്ന സമീപനവുമുളള രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി

ഏഴ് വർഷത്തിനിടയിൽ, ഇന്ത്യൻ സർക്കാർ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിന് നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അത് തുടരുമെന്നും മോദി പറഞ്ഞു

കലയിലും വാണിജ്യത്തിലും വ്യവസായത്തിലും അക്കാദമിക മേഖലയിലുമെല്ലാം ഇന്ത്യ ഇന്ന് അവസരങ്ങളുടെ നാടാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com