channeliam.com

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ എന്താണെന്നറിയാം

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് കീഴിൽ, ഒരു യുണീക് ഡിജിറ്റൽ ഹെൽത്ത് ID നൽകും

ഒരു വ്യക്തിയുടെ എല്ലാ ആരോഗ്യ രേഖകളും ഉൾക്കൊളളുന്നതായിരിക്കും ഹെൽത്ത് കാർഡ്

ഡോക്ടർമാർക്കും ആശുപത്രികൾക്കും ഹെൽത്ത് കെയർ സർവീസ് പ്രൊവൈഡർമാർക്കും സേവനം എളുപ്പത്തിൽ നൽകാനാകും

2020 ഓഗസ്റ്റ് പതിനഞ്ചിനാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ പൈലറ്റ് പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്

ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പാക്കി

നിലവിൽ രാജ്യത്ത് 15.57 ലക്ഷം പേർക്ക് ആരോഗ്യകാർഡുണ്ട്

14 അക്ക തിരിച്ചറിയൽ നമ്പർ ഡിജിറ്റൽ ഹെൽത്ത് IDയായി ഉപയോഗിക്കാം

ആധാറുമായി ഇവ ബന്ധിപ്പിക്കണമെന്ന് നിലവിൽ നിർബന്ധമില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്

healthid.ndhm.gov.in/register എന്ന വെബ്സൈറ്റിൽ ‘Generate your Health ID’ എന്നതിൽ മൊബൈൽ നമ്പർ ഉപയോഗിച്ചു റജിസ്റ്റർ ചെയ്യാം

പേര്, ജനനത്തീയതി, ലിംഗം, വിലാസം, മൊബൈൽ നമ്പർ എന്നിവക്കൊപ്പം ചിത്രവും അപ്‌ലോഡ് ചെയ്യാം

പഴ്സനൽ ഹെൽത്ത് റെക്കോർഡ്സ് അഡ്രസായി യൂസർനെയിം നൽകുക,14 അക്ക നമ്പറിന് പകരം ഓർമയിൽ സൂക്ഷിക്കാം

വെർച്വൽ ഹെൽത്ത് കാർഡ് ഡൗൺലോഡ് ചെയ്യാം, ആധാർ നൽകിയാൽ KYC പ്രോസസ് പൂർത്തിയാക്കാനും കഴിയും

ഗൂഗിൾ പ്ലേ സ്റ്റോറിലെ ‘NDHM Health Records Application’ ആപ്പ് തുറന്ന് PHR വിലാസം, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യാം

ഡോക്ടർമാർക്കും ആശുപത്രി, ലാബ്, ഫാർമസി മുതലായ ആരോഗ്യസംവിധാനങ്ങൾക്കും പ്രത്യേകം റജിസ്ട്രേഷൻ വേണം

ഹെൽത്ത്കെയർ പ്രഫഷനൽസ് റജിസ്ട്രി, ഹെൽത്ത് ഫെസിലിറ്റി റജിസ്ട്രി എന്നിവയുമായി ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com