രാജ്യത്ത് 10 ഗ്രാമീണ ലോക്സഭാ മണ്ഡലങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും ഗ്രാമീണ മേഖലയിലെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് MPമാർ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ചർച്ച നടത്താനും കമ്പനി ശ്രമിക്കുന്നു കേന്ദ്രാനുമതി ലഭിച്ചാൽ 2 ലക്ഷം ആക്ടീവ് ടെർമിനലുകൾ ഉപയോഗിച്ച് 2022 ഡിസംബർ മുതൽ ഇന്ത്യയിൽ ബ്രോഡ്ബാൻഡ് സേവനം നൽകാനാണ് കമ്പനിയുടെ പദ്ധതി എംപിമാർ, മന്ത്രിമാർ, ഗവ.സെക്രട്ടറിമാർ, സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരുമായി വെർച്വൽ ചർച്ച നടത്തുമെന്ന് ഇന്ത്യയിലെ സ്റ്റാർലിങ്ക് കൺട്രി ഡയറക്ടർ സഞ്ജയ് ഭാർഗവ ഇന്ത്യയിലേക്ക് എത്തിച്ച 80 ശതമാനം സ്റ്റാർലിങ്ക് ടെർമിനലുകളും പത്ത് ഗ്രാമീണ ലോക്സഭാ മണ്ഡലങ്ങളിൽ ലക്ഷ്യമിടുന്നു ഇന്ത്യയിൽ നിന്നുള്ള പ്രീ-ഓർഡർ 5,000 കവിഞ്ഞതായും ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഗ്രാമീണ മേഖലയിൽ ലക്ഷ്യമിടുന്നതായും കമ്പനി നേരത്തെ അറിയിച്ചിരുന്നു സർക്കാർ അനുമതി അനുസരിച്ചില്ലെങ്കിൽ ടെർമിനലുകളുടെ എണ്ണം സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടാകുമെന്ന ആശങ്ക സഞ്ജയ് ഭാർഗവ പ്രകടിപ്പിച്ചു കമ്പനി ഓരോ ഉപഭോക്താവിൽ നിന്നും 7,350 രൂപയാണ് ഡെപ്പോസിറ്റ് ഈടാക്കുന്നത് ബീറ്റ ഘട്ടത്തിൽ സെക്കന്റിൽ 50 മുതൽ 150 മെഗാബൈറ്റ് വരെ ഡാറ്റാ സ്പീഡ് നൽകുമെന്നും അവകാശപ്പെടുന്നു അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു പൈലറ്റ് പ്രോഗ്രാമിനോ പാൻ ഇന്ത്യ അംഗീകാരത്തിനോ സാധ്യതയുണ്ടാകുമെന്ന് സ്റ്റാർലിങ്ക് പ്രതീക്ഷിക്കുന്നു ഭാരതി എയർടെൽ പിന്തുണയുള്ള OneWeb 2022 മേയ് മുതലാണ് ഇന്ത്യയിൽ സേവനങ്ങൾ നൽകാൻ പദ്ധതിയിടുന്നത്