സബ് കോംപാക്റ്റ് SUV Punch അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്
ഒക്‌ടോബർ 20 -ന് വിപണിയിലെത്തുന്ന പഞ്ച് 21,000 രൂപയ്ക്ക് കമ്പനി വെബ്സൈറ്റിലും സെയിൽസ് നെറ്റ്‌വർക്കിലും ബുക്കിംഗ് ആരംഭിച്ചു
അതിശയകരമായ ഡിസൈൻ, ആകർഷകമായ പ്രകടനം, വിശാലമായ ഇന്റീരിയറുകൾ, സമ്പൂർണ്ണ സുരക്ഷ എന്നിവയാണ് ടാറ്റയുടെ വാഗ്ദാനം
86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് കരുത്ത്
5 സ്പീഡ് AMT / മാനുവൽ ട്രാൻസ്മിഷൻ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ
6.5 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി സംയോജനമുളള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ Harman Infotainment system പഞ്ചിന്റെ പ്രത്യേകതയാണ്
ഇന്ത്യ, യുകെ, ഇറ്റലി എന്നിവിടങ്ങളിലെ ടാറ്റ മോട്ടോഴ്സ് ഡിസൈൻ സ്റ്റുഡിയോകൾ വികസിപ്പിച്ച പഞ്ച് കമ്പനിയുടെ ALFA ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്നു
മഹീന്ദ്ര KUV100, മാരുതി സുസുക്കി S-Presso എന്നിവയേക്കാൾ വലുതാണ് PUNCH
PUNCH ഒരു ഹാച്ച്ബാക്കിന്റെ ചടുലതയും എസ്‌യുവിയുടെ എല്ലാ പ്രധാന ഫീച്ചറുകളും നൽകുമെന്നാണ് ടാറ്റയുടെ വാഗ്ദാനം