channeliam.com

 

രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ നിർമാണം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ PM MITRA Yojana

PM MITRA Yojana യിൽ 5 വർഷത്തിനുളളിൽ 7 മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ 4,445 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു

PPP മോഡിൽ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സഹകരണമായിരിക്കും PM MITRA Yojana

ആഗോള ടെക്സ്റ്റൈൽസ് ഭൂപടത്തിൽ ഇന്ത്യയെ ശക്തമാക്കാൻ മെഗാ ടെക്സ്റ്റൈൽ-അപ്പാരൽസ് പാർക്കുകൾ കൊണ്ട് ലക്ഷ്യമിടുന്നു

പാർക്കുകൾ 7 ലക്ഷം പേർക്ക് നേരിട്ടും 14 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ സൃഷ്ടിക്കുമെന്നു ടെക്സ്റ്റൈൽസ് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു

താല്പര്യമുളള സംസ്ഥാനങ്ങളിൽ ഗ്രീൻഫീൽഡ്/ബ്രൗൺഫീൽഡ് സൈറ്റുകളിൽ പാർക്കുകൾ സ്ഥാപിക്കും

തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, അസം, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ പാർക്ക് സ്ഥാപിക്കാൻ താല്പര്യമുന്നയിച്ചിട്ടുണ്ട്

സ്പിന്നിംഗ്, നെയ്ത്ത്, പ്രോസസ്സിംഗ്/ഡൈയിംഗ്, പ്രിന്റിംഗ് മുതൽ വസ്ത്രനിർമ്മാണം വരെ ഒരു സ്ഥലത്ത് ഒരു സംയോജിപ്പിക്കുകയാണ് ലക്ഷ്യം

സംയോജിത ടെക്സ്റ്റൈൽ മൂല്യ ശൃംഖല വ്യവസായത്തിന്റെ ലോജിസ്റ്റിക് ചെലവും കുറയ്ക്കും

എല്ലാ ഗ്രീൻഫീൽഡ് പാർക്കുകൾക്കും പരമാവധി ഡലവപ്മെന്റ് ക്യാപിറ്റൽ സപ്പോർട്ട് 500 കോടി രൂപയും ബ്രൗൺഫീൽഡിന് പരമാവധി 200 കോടി രൂപയും നൽകും

നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഓരോ പാർക്കിനും കേന്ദ്രം 300 കോടി രൂപയുടെ ഫണ്ടും നൽകും

മറ്റ് കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികളുമായുള്ള സംയോജനവും പദ്ധതിയിൽ ലഭ്യമാകും

Mega Integrated Textile Region and Apparel (PM MITRA) parks 2021-22 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com