channeliam.com

68 വർഷത്തിന് ശേഷം Air India സ്വന്തമാക്കി Tata Sons

18,000 കോടി രൂപയ്ക്ക് ടാറ്റാ സൺസ് എയർ ഇന്ത്യയുടെ 100% ഓഹരി നേടി

ലോ കോസ്റ്റ് സർവീസായ എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50% ഓഹരിയും കൂടി ടാറ്റ സൺസിന് ലഭിച്ചു

Talace Pvt Limited എന്ന സ്പെഷ്യൽ പർപസ് കമ്പനിയുടെ പേരിലാണ് ടാറ്റസൺസ് ബിഡ് സമർപ്പിച്ചിരുന്നത്

സ്പൈസ് ജെറ്റിന്റെ അജയ്സിംഗ് നയിച്ച ഗ്രൂപ്പായിരുന്നു ബിഡ്ഡിൽ ടാറ്റയുടെ എതിരാളി

2021 ഓഗസ്റ്റ് 31 വരെ എയർ ഇന്ത്യയുടെ മൊത്തം കടം 61,562 കോടി രൂപയാണ്, അതിൽ 15,300 കോടി രൂപ ടാറ്റസൺസ് ഏറ്റെടുക്കുമെന്ന് DIPAM സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ

ശേഷിക്കുന്ന 46,262 കോടി രൂപ സർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ലിമിറ്റഡിന് കൈമാറും

പ്രതിദിനം 20 കോടി രൂപയുടെ നഷ്ടമാണ് എയർഇന്ത്യ സൃഷ്ടിച്ചിരുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു

ലേലം വിജയിച്ചവർ ഒരു ജീവനക്കാരനെയും കുറഞ്ഞത് ഒരു വർഷത്തേക്ക് പിരിച്ചുവിടുകയില്ലെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ പറഞ്ഞു

ഗ്രാറ്റുവിറ്റി ആൻഡ് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ എല്ലാ ജീവനക്കാർക്കും നൽകുമെന്നും രാജീവ് ബൻസാൽ കൂട്ടിച്ചേർത്തു

എയർ ഇന്ത്യയിൽ 12,085 ജീവനക്കാരുണ്ട്, അതിൽ 8,084 പേർ സ്ഥിരവും 4,001 പേർ കരാറുകാരും. പുറമെ, എയർ ഇന്ത്യ എക്സ്പ്രസിന് 1,434 ജീവനക്കാരുമുണ്ട്

2020 ഡിസംബറിലാണ് എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിനായി സർക്കാർ താൽപര്യപത്രം ക്ഷണിച്ചത്

നാല് ലേലക്കാർ മത്സരിച്ചതിൽ ടാറ്റയും അജയ് സിംഗും മാത്രമാണ് അവസാന ഘട്ടത്തിലേക്ക് കടന്നത്

1932 ൽ ജെആർഡി ടാറ്റ സ്ഥാപിച്ച Tata Air Services 1953 ലാണ് സർക്കാർ ദേശസാൽക്കരിച്ച് എയർ ഇന്ത്യയാക്കിയത്

സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നിട്ടും, എയർ ഇന്ത്യ 4,400 ആഭ്യന്തര സർവീസും 1800 അന്താരാഷ്ട്ര സർവീസും നടത്തിയിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com