channeliam.com

യുഎസും ചെന്നൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആസ് എ സർവീസ് സ്ഥാപനമായ Ally.io ഏറ്റെടുത്ത് മൈക്രോസോഫ്റ്റ്
ഇടപാടിന്റെ സാമ്പത്തിക നിബന്ധനകൾ മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല
Objectives and Key Results സെഗ്മെന്റ് എന്നറിയപ്പെടുന്ന ബിസിനസ് സോഫ്റ്റ് വെയറാണ് Ally.io
റിമോട്ട് വർക്കിംഗിൽ ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി അളക്കുന്നതിനുളള ടൂളുകളാണ് ഈ ഏറ്റെടുക്കലിലൂടെ മൈക്രോസോഫ്റ്റിന് ലഭ്യമാകുന്നത്
മൈക്രോസോഫ്റ്റിന്റെ എംപ്ലോയി എക്സ്പീരിയൻസ് പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് വിവയുമായി Ally.io സംയോജിപ്പിക്കും
മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരനായ വെട്രി വെല്ലൂരാണ് 2018 ൽ Ally.io സ്ഥാപിച്ചത്
സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന Ally.io- ന് ചെന്നൈയിൽ ഡവലപ്മെന്റ് സെന്ററുണ്ട്
80 രാജ്യങ്ങളിലായി 1000-ലധികം ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു
DropBox, NetApp, Slack എന്നിവയാണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കൾ
ടൈഗർ ഗ്ലോബൽ, ആക്സൽ, ഗ്രീൻഓക്സ് ക്യാപിറ്റൽ എന്നിവയിൽ നിന്ന് Ally.io ഏകദേശം 80 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com