channeliam.com

ഉപഗ്രഹ വിക്ഷേപണത്തിന് ISRO യുമായി കൈകോർക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനമായി OneWeb
ഭാരതി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ വൺവെബ് ISRO വിക്ഷേപണ സൗകര്യം ഉപയോഗിക്കുമെന്ന് ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ
ഇന്ത്യൻ മണ്ണിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായിരിക്കും വൺവെബ്ബെന്ന് സുനിൽ മിത്തൽ പറഞ്ഞു
വിക്ഷേപണത്തിനായി ISRO യുടെ Geosynchronous Satellite Launch Vehicle, Mark III റോക്കറ്റുകൾ വൺവെബ് ഉപയോഗിക്കുമെന്ന് സുനിൽ മിത്തൽ
വൺവെബ്ബിന് നിലവിൽ 322 ഉപഗ്രഹങ്ങളാണ് ഉളളത്
2022 മദ്ധ്യത്തോടെ വൺ വെബ് രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകാൻ പദ്ധതിയിടുന്നു
രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾക്ക് കരുത്ത് പകരാൻ ഇന്ത്യൻ സ്പേസ് അസോസിയേഷന് തുടക്കം കുറിച്ചിട്ടുണ്ട്
ബഹിരാകാശ, സാറ്റലൈറ്റ് സാങ്കേതികവിദ്യ കമ്പനികളുടെ കൂട്ടായ്മയാണ് ISpA
Larson & Toubro, ടാറ്റാ ഗ്രൂപ്പിന്റെ Nelco, OneWeb, Bharti Airtel, Mapmyindia എന്നീ പ്രമുഖ കമ്പനികൾ‌ ISpA യിൽ സ്ഥാപക അംഗങ്ങളാണ്
Godrej, Hughes India, BEL,Maxar India എന്നിവയാണ് അസോസിയേഷനിലെ മറ്റ് പ്രധാന അംഗങ്ങൾ

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com