channeliam.com

രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന Akasa Air വ്യോമയാന മന്ത്രാലയത്തിൽ നിന്ന് NoC നേടി
ഓപ്പറേഷൻ പെർമിറ്റിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് എയർലൈൻ‌ ഇനി അപേക്ഷ നൽകും
അടുത്ത വർഷം ആകാശ എയർ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്
രാകേഷ് ജുൻജുൻവാല ആകാശ എയറിൽ 247.50 കോടി രൂപയാണ് നിക്ഷേപിച്ചത്
ജെറ്റ് എയർവേസിന്റെ മുൻ CEO Vinay Dube ആണ് ആകാശ എയറിന്റെ മറ്റൊരു പ്രമോട്ടർ
ഇൻഡിഗോയുടെ മുൻ CEO ആദിത്യ ഘോഷും ഈ പുതിയ എയർലൈൻ സംരംഭത്തിലുണ്ട്
നൂറോളം 737 മാക്സ് വിമാനങ്ങൾ വാങ്ങുന്നതിന് എയർലൈൻ യുഎസ് കമ്പനിയായ ബോയിംഗുമായി ചർച്ച നടത്തുകയാണ്
എയർബസുമായി A320Neo എയർക്രാഫ്റ്റിന് വേണ്ടിയും ചർച്ചകൾ നടത്തിയിരുന്നു
ആദ്യ വർഷത്തിൽ കുറഞ്ഞത് 20 വിമാനങ്ങൾ വരെ കമ്പനിക്ക് ഉണ്ടാകുമെന്നാണ് നിലവിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്
പ്രമോട്ടർ വിനയ് ദുബെ സിഇഒയും പ്രവീൺ അയ്യർ ചീഫ് കൊമേഴ്സ്യൽ ഓഫീസറായും ഒരു ടീം ആകാശ എയർ രൂപീകരിച്ചിട്ടുണ്ട്
ഇൻഡിഗോയിൽ പ്രവർത്തന പരിചയമുളള അങ്കുർ ഗോയലിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com