ശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ Indian Space Association ആരംഭിച്ചു ബഹിരാകാശ, ഉപഗ്രഹ സാങ്കേതികവിദ്യകളിൽ ശ്രദ്ധേയരായ കമ്പനികളാണ് Indian Space Association അംഗങ്ങളായുളളത് സ്പേസ് ടെക്നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു സ്വതന്ത്ര ഏകജാലക സംവിധാനമായിരിക്കും ISPA യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു ISRO യ്ക്ക് പുറമേ ഭാരതി എയർടെലിന്റെ വൺ വെബ്, ടാറ്റ ഗ്രൂപ്പിന്റെ Nelco , L&T, MapMyIndia, തുടങ്ങിയ സ്വകാര്യ കമ്പനികളും അംഗങ്ങളാണ് Godrej, Hughes India, Ananth Technology Limited, BEL, Centum Electronics എന്നിവയും ISPA യിൽ അംഗങ്ങളാണ് സ്വകാര്യ മേഖലയിലെ കമ്പനികളുമായി ബഹിരാകാശ രംഗത്ത് ക്രിയാത്മകമായ സഹകരണമാണ് സർക്കാരിന്റെ ലക്ഷ്യം ISRO യുടെ വിക്ഷേപണ സൗകര്യങ്ങൾ സ്വകാര്യമേഖലയ്ക്ക് കൂടി പ്രാപ്തമാകുന്ന രീതിയിലാണ് രൂപകൽപന വാണിജ്യ ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ഇന്ത്യയെ ലോകത്ത് മുൻനിരയിലെത്തിക്കാൻ ഈ അസോസിയേഷൻ ഗുണകരമാകുമെന്ന് കേന്ദ്രം കരുതുന്നു ഇന്ത്യൻ ബഹിരാകാശ വ്യവസായത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കും രാജ്യത്തേക്ക് നിർണായക സാങ്കേതികവിദ്യയും നിക്ഷേപങ്ങളും കൊണ്ടുവരാൻ ആഗോള സഹകരണങ്ങൾക്കും ISPA ചുക്കാൻ പിടിക്കും ഡിജിറ്റൽ ഇന്ത്യയെന്ന സർക്കാരിന്റെ സ്വപ്നം പൂർത്തിയാക്കാൻ ഇൻറർനെറ്റ് വ്യാപനം നിർണായകമാണ് വിദൂര സ്ഥലങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് രാജ്യത്തിന് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനം ആവശ്യമാണ് ഈ വർഷം ആഗസ്ത് വരെ, ഇന്ത്യയിൽ 3 ലക്ഷം സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഉപഭോക്താക്കൾ മാത്രമാണുളളത് യുഎസിൽ 45 ലക്ഷവും യൂറോപ്യൻ യൂണിയനിൽ 21 ലക്ഷവുമാണ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഉപഭോക്താക്കൾ