ഈ വർഷം ഒരു ലക്ഷത്തിലധികം നിയമനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് രാജ്യത്തെ മുൻനിര IT കമ്പനികൾ
ഇൻഫോസിസ്, വിപ്രോ, TCS, HCL കമ്പനികൾ ഈ വർഷം 1,60,000 ത്തിലധികം നിയമനങ്ങൾ നടത്തുമെന്ന് റിപ്പോർട്ട്
ഈ വർഷം ആദ്യ ആറുമാസങ്ങൾക്കുളളിൽ ഫ്രഷേഴ്സും ലാറ്ററൽ നിയമനവും ഉൾപ്പെടെ 1,02,517 നിയമനങ്ങൾ നാല് കമ്പനികളും നടത്തി
ഈ വർഷം 20,000 ൽ അധികം ബിരുദധാരികളെ നിയമിക്കുമെന്ന് HCL ടെക് അറിയിച്ചു
TCS ഈ സാമ്പത്തിക വർഷം 43,000 പുതുമുഖ നിയമനം നടത്തി ഇനിയും 78,000 ത്തോളം പുതുമുഖ നിയമനം ലക്ഷ്യമിടുന്നു
ഇൻഫോസിസ് 35,000 ത്തിന് പകരം 45,000 ഫ്രഷ് ഗ്രാജ്വേറ്റ്സിനെ നിയമിക്കാനാണ് പദ്ധതിയിടുന്നത്
വിപ്രോ 17,000 ഫ്രെഷേഴ്സിനാണ് ഈ വർഷം അവസരം നൽകുന്നത്
അടുത്ത വർഷം 25,000-30,000 പുതുമുഖങ്ങളെ നിയമിക്കാനും വിപ്രോ ലക്ഷ്യമിടുന്നു
കഴിഞ്ഞ ആറുമാസത്തിനുളളിൽ 43,000 പുതുമുഖങ്ങളെ നിയമിച്ചതായി വിപ്രോ അറിയിച്ചു
ശമ്പള വർദ്ധനവും പ്രമോഷനും ഉൾപ്പെടെ ആകർഷകമായ ഓഫറുകൾ പ്രമുഖ IT കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്
