ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ നിക്ഷേപം നടത്താൻ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പ് TPG TPG 1-1.5 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുന്നതിനുളള ചർച്ചകളിലാണെന്നാണ് റിപ്പോർട്ട് നിർദ്ദിഷ്ട ഫണ്ടിംഗ് ടാറ്റയുടെ EV സംരംഭത്തിന് 8-9 ബില്യൺ ഡോളർ വാല്യുവേഷൻ നൽകുമെന്ന് കരുതുന്നു നിക്ഷേപത്തിന്റെ അന്തിമ മൂല്യവും വാല്യുവേഷനും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പ്രതീക്ഷിക്കുന്നു ടാറ്റാ മോട്ടോഴ്സ്, EV പോർട്ട്‌ഫോളിയോ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹന വിഭാഗത്തെ മറ്റൊരു സബ്സിഡിയറിയിലേക്ക് മാറ്റുകയാണ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സൗദി അറേബ്യയുടെ PIF എന്നിവയും ടാറ്റയുടെ EV സംരംഭത്തിൽ നിക്ഷേപം നടത്താൻ ചർച്ചകളിലാണ് ടാറ്റ മോട്ടോഴ്സ് 2025 ഓടെ ആഭ്യന്തര ഉൽപന്ന പോർട്ട്ഫോളിയോയിൽ 10 പുതിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് 2021 സാമ്പത്തിക വർഷത്തിൽ ടാറ്റയുടെ ഇലക്ട്രിക് വാഹന വിൽപ്പന വെറും 2%ആയിരുന്നു റിലയൻസ് ജിയോ ഇൻഫോകോം, റിലയൻസ് റീട്ടെയിൽ എന്നിവയിൽ TPG ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്