റൂഫ്ടോപ്പ് സോളാറിൽ ആഗോളതലത്തിൽ ഏറ്റവും ചെലവ് കുറവ് ഇന്ത്യയിലെന്ന് പഠന റിപ്പോർട്ട്
സോളാർ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിന് ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമാണ് ഇന്ത്യയെന്ന് ഒരു ആഗോള പഠനം കണ്ടെത്തി
ഇന്ത്യയിൽ ഒരു മെഗാവാട്ട് ഊർജ്ജം ഉല്പാദിപ്പിക്കാൻ 66 ഡോളറും ചൈനയിലെ ചെലവ് മണിക്കൂറിന് ഒരു മെഗാവാട്ട് ഉത്പാദനത്തിന് 68 ഡോളറുമാണ്
യുഎസിൽ ഇത് മണിക്കൂറിൽ ഒരു മെഗാവാട്ട് ഊർജ്ജ ഉത്പാദനത്തിന് 238 ഡോളറും ബ്രിട്ടനിൽ 251 ഡോളറുമാണ്
ഇന്ത്യയിൽ ഗുജറാത്തും രാജസ്ഥാനും ഏറ്റവും കുറഞ്ഞ നിരക്കാണ് നൽകുന്നതെന്ന് പഠനം പറയുന്നു
പ്രതിവർഷം 181 terawatt-hour മായി മഹാരാഷ്ട്രയും 168.07 terawatt-hourമായി ഉത്തർപ്രദേശുമാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന റൂഫ്ടോപ്പ് സോളാർ എനർജി നിർമാതാക്കൾ
റൂഫ്ടോപ്പ് സോളാർ ഫോട്ടോവോൾട്ടായിക്സ് സാങ്കേതികവിദ്യ ഏറ്റവും വേഗത്തിൽ വിന്യസിക്കാവുന്ന ഊർജ്ജ ഉൽപാദന സാങ്കേതികവിദ്യയാണ്
വീടുകളിലും വാണിജ്യ, വ്യാവസായിക കെട്ടിടങ്ങളിലും കുറഞ്ഞ ചിലവിൽ ഉപയോഗിക്കുന്നവയാണ് റൂഫ് ടോപ്പ് സോളാർ പാനലുകൾ
ആഗോള പഠനമനുസരിച്ച്, 2050 ആകുമ്പോഴേക്കും ആഗോള വൈദ്യുതി ആവശ്യത്തിന്റെ 49 ശതമാനം RTSPV വരെ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു
റൂഫ് ടോപ്പ് സോളാർ എനർജിയിൽ ഇന്ത്യയ്ക്ക് പ്രതിവർഷം 1.7 petawatt-hour നിർമാണ സാധ്യതയുണ്ട്
ഇന്ത്യയും ഫ്രാൻസും സംയുക്തമായി ആരംഭിച്ച ഇന്റർനാഷണൽ സോളാർ അലയൻസ്, സൗരോർജ്ജ വ്യാപനം വർദ്ധിപ്പിക്കുന്നതിന് 2030 ഓടെ ഒരു ട്രില്യൺ ഡോളർ നിക്ഷേപം പദ്ധതിയിടുന്നു