യുവാക്കളെ ആകർഷിക്കാൻ ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് CoinDCX- ന്റെ ക്യാമ്പയിനിൽ ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന
Future Yahi Hai എന്ന ക്യാമ്പയിനിലൂടെ ക്രിപ്റ്റോ അധിഷ്ഠിത നിക്ഷേപങ്ങളിൽ വർദ്ധിച്ചുവരുന്ന അസറ്റ് ക്ലാസിനെക്കുറിച്ച് അവബോധം വളർത്തുന്നതിന് ലക്ഷ്യമിടുന്നു
ക്രിപ്റ്റോ നിക്ഷേപങ്ങൾ സംബന്ധിച്ച പ്രധാന ആശങ്കകൾ ക്യാമ്പയിനിലൂടെ പരിഹരിക്കും
ഉത്സവസീസണിലാണ് ആയുഷ്മാൻ ഖുറാനയുമായുളള ക്രിപ്റ്റോ ക്യാമ്പയിന് CoinDCX തുടക്കമിടുന്നത്
CoinDCX ലൂടെയുളള ക്രിപ്റ്റോ നിക്ഷേപങ്ങൾ സുരക്ഷിതവും ലളിതവുമാണെന്ന് പരസ്യത്തിലൂടെ പ്രചരിപ്പിക്കും
അഭിനയം, ആലാപനം, എഴുത്ത്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ഖുറാനയിലൂടെ ക്യാമ്പയിൻ യുവാക്കളിലേക്കെത്തുമെന്ന് CoinDCX കരുതുന്നു
നർമ്മം നിറഞ്ഞതും എന്നാൽ വിജ്ഞാനപ്രദവുമായ രീതിയിലായിരിക്കും പരസ്യം അവതരിപ്പിക്കുക
ക്രിപ്റ്റോയെ ചുറ്റിപ്പറ്റിയുള്ള എല്ലാ മിഥ്യാധാരണകളും നീക്കാനും ആളുകളെ ബോധവത്കരിക്കാനും CoinDCX ലക്ഷ്യമിടുന്നു
