channeliam.com

ഇന്ത്യൻ വിപണി പ്രവേശനത്തിന് മുൻപ് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന സമ്മർദ്ദവുമായി ഇലക്ട്രിക് കാർ നിർമാതാവ് ടെസ്‌ല

ടെസ്‌ലയുടെ ഇന്ത്യയിലെ പോളിസി ഹെഡ് മനുജ് ഖുറാന കമ്പനിയുടെ ആവശ്യങ്ങൾ കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു

ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സമയവും കമ്പനി ചോദിച്ചിട്ടുണ്ട്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ പ്രവേശിക്കും മുൻപ് ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് ടെസ്‌ല ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു

ഈ വർഷം ഇന്ത്യയിൽ കാറുകൾ ഇറക്കുമതി ചെയ്ത് വിൽപ്പന ആരംഭിക്കാൻ ടെസ്‌ല ആഗ്രഹിക്കുന്നുണ്ട്

എന്നാൽ രാജ്യത്തെ ഇറക്കുമതി നികുതി ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് കമ്പനി പറയുന്നു

അതേസമയം ഇറക്കുമതി നികുതി കുറച്ച് പ്രോത്സാഹനം നൽകുന്നത് ആഭ്യന്തര നിർമാണത്തിന് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം വാഹനനിർമാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു

ടെസ്‌ലയ്ക്ക് ഇളവുകൾ നൽകുന്നത് ആഭ്യന്തര EV നിർമാണം വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതികൾക്ക് വിരുദ്ധമാണെന്ന് വാദമുയരുന്നു

ഇറക്കുമതി നികുതി ഇളവുകൾ പരിഗണിക്കുന്നതിന് മുമ്പ് കമ്പനി പ്രാദേശിക നിർമ്മാണത്തിൽ ഏർപ്പെടണമെന്നാണ് സർക്കാരും താല്പര്യപ്പെടുന്നത്

ചൈനയിൽ നിർമിച്ച കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് ടെസ്‌ലയോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും പറഞ്ഞിരുന്നു

ഇറക്കുമതി ചെയ്തുളള വിൽപന വിജയിച്ചാൽ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കുമെന്നാണ് ഇലോൺ മസ്ക് നേരത്തെ പറഞ്ഞിരുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com