800 കോടി രൂപയുടെ IPOയുമായി Popular Vehicles and Services പബ്ലിക് ലിസ്റ്റിംഗിന് ഒരുങ്ങുന്നു
IPO പോപ്പുലർ വെഹിക്കിൾസിന്റെ ഉടമകളെ ശതകോടീശ്വരക്ലബിലേക്ക് നയിക്കും
കൊച്ചിയിലെ Kottukaran ഫാമിലി ആണ് പോപ്പുലർ വെഹിക്കിൾസിന്റെ ഉടമകൾ
കേരളത്തിലെ പ്രമുഖ കാർ-ഡീലർ-കം-സർവീസ് സ്ഥാപനമാണ് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ്
ഓഗസ്റ്റിൽ ഫയൽ ചെയ്ത ഐപിഒയിൽ 150 കോടി രൂപയുടെ പുതിയ ഓഹരികളാണുളളത്
Banyantree Growth Capital ഉൾപ്പെടെ 4.27 ദശലക്ഷം ഓഹരികൾ ഓഫർ സെയിലിലൂടെ വിപണിയിലെത്തിക്കും
പ്രൊമോട്ടർമാരായ ജോൺ കെ പോൾ, ഫ്രാൻസിസ് കെ പോൾ, നവീൻ ഫിലിപ്പ് എന്നിവർക്ക് മൊത്തം 65.79% ഷെയറുകളുണ്ട്
IPO പൂർത്തിയാകുമ്പോൾ Kottukaran ഫാമിലി ഏകദേശം 3,000 കോടി രൂപ വിലമതിക്കും
ജിയോജിത് ഫിനാൻഷ്യൽ സർവീസസിനെക്കാളും കിറ്റക്സിനെക്കാളും മൂല്യം ഇതോടെ പോപ്പുലറിന് കൈവരും
എന്നാൽ മുത്തൂറ്റ് ഫാമിലി, കല്യാൺ ജ്വല്ലേഴ്സിന്റെ കല്യാണരാമൻ ഫാമിലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി എന്നിവരേക്കാളും പിന്നിലായിരിക്കും പോപ്പുലർ
ഓഹരി വിപണി മൂല്യനിർണ്ണയത്തിൽ കേരളത്തിലെ സംരംഭകരിൽ ഏറ്റവും സമ്പന്നരാണ് മുത്തൂറ്റ് ഫാമിലി
Type above and press Enter to search. Press Esc to cancel.