ജർമ്മൻ ആഡംബര കാർ നിർമാതാവായ മെഴ്‌സിഡസ് ബെൻസ് ഡയറക്ട് ടു കസ്റ്റമർ മോഡൽ ഇന്ത്യയിൽ നടപ്പാക്കി
ഉപഭോക്താവിലേക്ക് നേരിട്ടെത്തുന്ന റീട്ടെയിൽ ഓഫ് ദി ഫ്യൂച്ചർ മോഡലിൽ 60 കോടി രൂപ മെഴ്‌സിഡസ് ബെൻസ് നിക്ഷേപിക്കും
റീട്ടെയിൽ സ്ട്രാറ്റജി മാറ്റുന്നതിന് ഏകദേശം 1,700 കോടി രൂപ ഇന്ത്യയിലെ ബിസിനസ്സിലേക്ക് കമ്പനി നിക്ഷേപിച്ചിരുന്നു
60 കോടി രൂപയുടെ നിക്ഷേപം RTOF നും IT സംവിധാനങ്ങളുടെ സജ്ജീകരണത്തിനുമാണ് ചിലവഴിക്കുക
റീട്ടെയിൽ ഓഫ് ദി ഫ്യൂച്ചറിലൂടെ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ മുഴുവൻ കാറുകളുടെയും ഉടമസ്ഥാവകാശം നിലനിർത്തും
ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻവോയ്സ് നൽകി നിയുക്ത ഫ്രാഞ്ചൈസി പാർട്ണർമാർ വഴി റീട്ടെയിൽ ചെയ്യും
ഉപഭോക്തൃ ഓർഡറുകൾ പ്രോസസ്സ് ചെയ്യുന്നതിനും നിറവേറ്റുന്നതിനും മെഴ്‌സിഡസ് ബെൻസിന് ഉത്തരവാദിത്തമുണ്ട്
ആർഒടിഎഫിനൊപ്പം, കമ്പനി നിശ്ചയിക്കുന്ന വില രാജ്യത്തുടനീളം ഒരുപോലെ ആയിരിക്കും
ബീറ്റാ ഘട്ടത്തിൽ RTOFവഴി മെഴ്‌സിഡസ് ബെൻസിന് ഇതിനകം 1,700 യൂണിറ്റ് ഉപഭോക്തൃ ബുക്കിംഗ് ലഭിച്ചു
പുതിയ കാർ വിൽപ്പനയ്ക്ക് മാത്രമേ ROTF ബാധകമാവുകയുള്ളൂ, കസ്റ്റമർ സർവീസ്, പ്രീ-ഓൺഡ് കാറുകൾ ഇവയ്ക്ക് ബാധകമല്ല
ഓസ്ട്രിയ, ദക്ഷിണാഫ്രിക്ക,സ്വീഡൻ എന്നിവിടങ്ങളിലും മെഴ്സിഡസ് RTOF നടപ്പാക്കിയിരുന്നു
Type above and press Enter to search. Press Esc to cancel.