സംസ്ക്കാരവും ഭക്തിയും നിറഞ്ഞ പന്തളത്ത്, ആരോഗ്യ കാവലാളാണ് ആയുർദാൻ ആയുർവേദ ഹോസ്പിറ്റൽ. തിരുമംഗലത്ത് എം കെ പങ്കജാക്ഷൻ നായരുടെ ചികിത്സാ അനുഭവങ്ങളുടെ സാക്ഷ്യമാണീ ആരോഗ്യ കേന്ദ്രം. ആയുർവേദം, ഫിസിയോതെറാപ്പി, മർമ്മ ചികിത്സാ, യോഗ ഇവ സമന്വയിപ്പിച്ചുകൊണ്ടുള്ള സമ്പൂർണ്ണ ചികിത്സ പാക്കേജ് ഈ ആയുർവേദ ഹോസ്പിറ്റൽ നൽകുന്നവെന്ന് എംഡി ഗോപകുമാർ പറയുന്നു.

ആയുർദാൻ ആയുർവേദ ഹോസ്പിറ്റലിൽ പ്രധാനമായും ചെയ്യുന്നത് നടുവു വേദന മുട്ടുവേദന കഴുത്ത് വേദന ഡിസ്ക്ക് സംബന്ധിയോ തേയ്മാന സംബന്ധിയോ ആയ വേദനകൾക്കുള്ള സമഗ്ര പദ്ധതിയാണെന്ന് ഡോക്ടർ പ്രാണേഷ് പറയുന്നു.

സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ തയ്യാറെടുക്കുമ്പോൾ മുതൽ പ്രസവവും പ്രസവാന്തര ചികിത്സയും ഉൾപ്പെടെയുള്ള സമഗ്രമായ പരിചരണം ആയുർദാൻ നൽകുന്നുവെന്ന് ഡോക്ടർ അശ്വതി ആലീസ് ജോൺ പറയുന്നു. ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകൾക്കും ഫലപ്രദമായ ചികിത്സ ആയുർവേദം ഉറപ്പ്നൽകുന്നുവെന്നും ഡോ. അശ്വതി വ്യക്തമാക്കി


ആയുർവേദത്തിലെ കോസ്മെറ്റോളജി, എങ്ങനെ വെൽനെസ്സിലൂടെ ശരീരത്തിന്റെ സ്വാസ്ഥ്യത്തെ മെയിന്റയിൻ ചെയ്യാം എന്ന് തെളിയിക്കുന്നതായി ഡോ കൃഷ്ണ ജി പ്രസാദ് വ്യക്തമാക്കുന്നു


കൃത സിദ്ധമായ ഔഷധങ്ങൾക്കൊപ്പം പഞ്ചകർമ ചികിത്സ കൂടി ഉൾപ്പെടുത്തിയ ചികിത്സാ ക്രമങ്ങളാണ് ആയുർദാൻ നൽകുന്നത്. പുതിയ ജീവിതശൈലി രോഗങ്ങളെ അകറ്റാൻ ആയുർദാനിലെ ചികിത്സ ഫലപ്രദമാണെന്ന് ഗോപകുമാർ വ്യക്തമാക്കുന്നു.

ആരോഗ്യ പരിചരണത്തിന് ആയുഷ് അംഗീകൃതമായ ആയുർവേദ പ്രൊഡക്റ്റുകളും ആയുർദാൻ വിപണിയിലിറക്കുന്നുണ്ട്

ഫിസിയോതെറാപ്പി, യോഗ ചികിത്സ എന്നിവ ശരീരത്തിന് സ്വാസ്ഥ്യം നൽകുമെന്നും അനുഭവ പരിചയത്തിൽ നിന്ന് ഗോപകുമാർ പറയുന്നു. പഴയ തറവാടുകളെ ഓർമ്മിപ്പിക്കും വിധം, ഗൃഹാന്തരീക്ഷത്തിന് സമാനമായ ചുറ്റുപാടിലാണ് ഇവിടെ ആരോഗ്യ ചികിത്സ ഒരുക്കിയിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്കായി 8593966222 എന്ന നമ്പറിൽ വിളിക്കാം.

ur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version