ഇന്ത്യയുടെ വ്യോമ ഗതാഗത ശേഷിയും പ്രതിരോധ ലോജിസ്റ്റിക്സും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുംബൈ ആസ്ഥാനമായ ഐഡിയഫോർജ് ടെക്നോളജിയുമായി ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ടെക്നോളജി ഡെവലപ്‌മെന്റ് ബോർഡ് (TDB) കരാർ ഒപ്പുവെച്ചു. ‘യതി’ (YETI) എന്ന ഹെവി-ലിഫ്റ്റ് കാർഗോ ഡ്രോൺ വികസിപ്പിക്കുന്നതിനായി ആർ ഡി ഐ (RDI) ഫണ്ടിൽ നിന്ന് 151 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സർക്കാർ നൽകുന്നത്. ആകെ 302 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ 200 കിലോഗ്രാം വരെയുള്ള ചരക്കുകൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ നിർമ്മിക്കും.

ഹൈബ്രിഡ് വിറ്റോൾ (VTOL) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ഡ്രോണിന് കുത്തനെ ഉയരാനും 6,500 മീറ്റർ ഉയരത്തിൽ 200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനും സാധിക്കും. റോഡ് ഗതാഗതം ദുർഘടമായ ഹിമാലയൻ പ്രദേശങ്ങൾ, മരുഭൂമികൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ സൈനിക ആവശ്യങ്ങൾക്കും ചരക്ക് നീക്കത്തിനും ഇത് ഏറെ സഹായകരമാകും. പ്രത്യേക വിമാനത്താവളങ്ങളോ റൺവേകളോ ആവശ്യമില്ലാതെ 15×15 മീറ്റർ അളവിലുള്ള ചെറിയ ലാൻഡിംഗ് സ്ഥലങ്ങളിൽ നിന്ന് തന്നെ ഈ ഡ്രോണുകൾക്ക് പ്രവർത്തിക്കാൻ സാധിക്കും.

The Technology Development Board approves ₹151 crore support for Mumbai-based ideaForge to develop ‘YETI’, a 200-kg heavy-lift cargo drone for extreme terrain.

Share.
Leave A Reply

Exit mobile version