രാജ്യത്ത്ആദ്യത്തെJio–bpമൊബിലിറ്റി സ്റ്റേഷൻ നവി മുംബൈയിൽ ആരംഭിച്ചു
നിലവിലുള്ള 1,400-ലധികം ഇന്ധന പമ്പുകളുടെ നെറ്റ്‌വർക്ക് Jio–bp എന്ന് റീബ്രാൻഡ് ചെയ്യുമെന്ന് RBML അറിയിച്ചു
Jio–bp, EV ചാർജിംഗ്, ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനും പദ്ധതിയിടുന്നു
ഇന്ധനങ്ങൾക്ക് പുറമേ വൈദ്യുത വാഹന ചാർജിംഗ്, റിഫ്രഷ്‌മെന്റ്, ഭക്ഷണം ഉൾപ്പെടെ നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു
നിത്യോപയോഗ സാധനങ്ങൾ, ലഘുഭക്ഷണങ്ങൾ, സ്നാക്ക്സ് എന്നിവയ്ക്കായി Wild Bean Café റിലയൻസ് റീട്ടെയിലുമായി സഹകരിച്ച് പ്രവർത്തിക്കും
കാലക്രമേണ കൂടുതൽ കാർബൺ ന്യൂട്രൽ സൊല്യൂഷൻ നൽകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ& ഗ്യാസ് കമ്പനിയായ BP യുടെയും ഫ്യുവൽ ആൻഡ് മൊബിലിറ്റി സംയുക്ത സംരംഭമാണ് Reliance BPമൊബിലിറ്റി ലിമിറ്റഡ്
കഴിഞ്ഞ ജൂലൈയിലാണ് RIL-ഉം BP-യും സംയുക്തമായി RBML സ്ഥാപിച്ചത്
അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ധന വിപണിയായിരിക്കും ഇന്ത്യയെന്നാണ് റിപ്പോർട്ട്