channeliam.com

 

ഭാവിയിൽ Virtual Reality ലോകത്തേക്കുളള കാഴ്ചപ്പാടിന് മുന്നോടിയായാണ് META എന്ന ഫേസ് ബുക്കിന്റെ പുനർനാമകരണം. Facebook, Instagram, Whatsapp, Oculus എന്നിവയുടെ പേരുകളിൽ മാറ്റമുണ്ടാക്കാത്തിടത്തോളം അവയുടെ കോടിക്കണക്കിന് ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. ക്ലാസിക്കുകളുടെ ആരാധകനായ Zuckerberg, META എന്ന വാക്ക് Beyond എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് വരുന്നതെന്ന് വിശദീകരിച്ചിട്ടുണ്ട്. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി ഒരു പുതിയ Logo അനാച്ഛാദനം ചെയ്തു. ചെറുതായി ചെരിഞ്ഞ നീല Infinity ഷേപ്പിനൊപ്പം മെറ്റ എന്നെഴുതിയതാണ് പുതിയ Corporate Logo.

ഫേസ്ബുക്കിന്റെ മാതൃകമ്പനി ഇനി മെറ്റ എന്നറിയപ്പെടുമെന്ന് Facebook Connect Augmented and Virtual Reality കോൺഫറൻസിൽ Zuckerberg പ്രഖ്യാപിക്കുകയായിരുന്നു. ഇത് എന്തിനുവേണ്ടിയാണ് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്.

വരും വർഷങ്ങളിൽ ഫേസ്ബുക്കിനെ ഒരു Social Media സ്ഥാപനമായിട്ടല്ല, മെറ്റാവേഴ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായി കാണാനാകും. Virtual Reality Headsets, Augmented Reality Glasses, Smartphone Apps അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ആളുകൾക്ക് കണ്ടുമുട്ടാനും പ്രവർത്തിക്കാനും കളിക്കാനും കഴിയുന്ന അനന്തവും ഇന്റർ കണക്റ്റഡുമായ Virtual Community ലോകമായാണ് മെറ്റാവേഴ്സിനെ വിശേഷിപ്പിക്കുന്നത്. 1992-ലിറങ്ങിയ സയൻസ് ഫിക്ഷൻ നോവലായ Snow Crash-ൽ എഴുത്തുകാരൻ Neal Stephenson പ്രശസ്തമാക്കിയ പദമാണ് Metaverse. മെറ്റാവേഴ്സിനായി പ്രൊഡക്റ്റുകൾ വികസിപ്പിക്കുന്നതിന് 10 മുതൽ 15 വർഷം വരെ സമയമെടുക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദശാബ്ദത്തിനുള്ളിൽ ഒരു ബില്യൺ ആളുകളിലേക്ക് Metaverse എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി Zuckerberg പറയുന്നു. ഫൗണ്ടേഴ്സിന് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു പുതിയ എക്കോസിസ്റ്റമായിരിക്കും ഇതെന്നും വിശദീകരിക്കുന്നു. Metaverse വികസിപ്പിക്കുന്നതിനായി യൂറോപ്പിൽ 10,000 പേരെ നിയമിക്കാൻ പോകുകയാണെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഒരു വെർച്വൽ കൺസേർട്ടിലേക്കുള്ള ടൂർ, ഓൺലൈനിൽ ഒരു യാത്ര നടത്തുക, ഡിജിറ്റൽ ആയി വസ്ത്രങ്ങൾ വാങ്ങുക, ഡ്രസ് വെർച്വലായി ട്രയൽ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇതിന് സാധ്യമാക്കാനാകും. ഒരു വീഡിയോ കോൾ ഗ്രിഡിൽ സഹപ്രവർത്തകരെ കാണുന്നതിനുപകരം, അവരെ വെർച്വലായി കാണാൻ കഴിയുമെന്നും പറയുന്നു. Oculus ഹെഡ്‌സെറ്റുകൾ വഴി വെർച്വൽ റിയാലിറ്റിയിൽ Facebook മുന്നേറ്റം നടത്തിയിരുന്നു.

Oculus Quest 2 VR ഗെയിമിംഗ് ഹെഡ്‌സെറ്റ് 2020 ൽ ക്രിസ്മസ് സമ്മാനമായാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com