ഇന്ത്യയിലെ വിപുലീകരണം വേഗത്തിലാക്കാനുളള പദ്ധതികളുമായി അമേരിക്കൻ കോഫി ശൃംഖല Starbucks
ചെറിയ സ്റ്റോറുകളും ഡ്രൈവ്-ത്രൂ ഔട്ട്‌ലെറ്റുകളും ഉപയോഗിച്ച് ഇന്ത്യയിലെ വിപുലീകരണം വേഗത്തിലാക്കാനാണ് ശ്രമം
2012-ൽ Tata Starbucks എന്ന പേരിലാണ് സ്റ്റാർബക്‌സും ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സും തമ്മിലുള്ള സംയുക്ത സംരംഭം ഇന്ത്യയിൽ ആരംഭിച്ചത്
ടാറ്റ സ്റ്റാർബക്‌സ് രാജ്യത്ത് 19 നഗരങ്ങളിലായി 233 ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നു
ആഗോളതലത്തിൽ സ്റ്റാർബക്‌സിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ
ഈ വർഷം 40-50 ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് സിഇഒ സുനിൽ ഡിസൂസ പറഞ്ഞു
ഗ്രാമപ്രദേശങ്ങളിൽ കമ്പനി അതിന്റെ വിതരണ ശൃംഖല 20% വർദ്ധിപ്പിക്കുമെന്ന് സുനിൽ ഡിസൂസ പറഞ്ഞു
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ സ്റ്റാർബക്സ് 128% വരുമാന വളർച്ച രേഖപ്പെടുത്തി, ഈ കാലയളവിൽ 14 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിച്ചു
അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വിലയും ഇന്ധന വിലയും മുൻനിറുത്തി ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, മാർക്കറ്റിംഗും മറ്റ് ചെലവുകളും നിയന്ത്രിക്കാൻ ശ്രമിക്കുമെന്ന് സുനിൽ ഡിസൂസ പറഞ്ഞു