റിലയൻസിന്റെ അഫോഡബിൾ സ്മാർട്ട്ഫോൺ ജിയോഫോൺ നെക്‌സ്റ്റിന്റെ വില Rs. 6,499 രൂപ
ജിയോഫോൺ നെക്സ്റ്റ് നവംബർ 4 മുതൽ വാങ്ങാമെന്ന് റിലയൻസ് ജിയോ സ്ഥിരീകരിച്ചു
ഉപയോക്താക്കൾക്ക് ഈസി EMI ഓപ്ഷനും തിരഞ്ഞെടുക്കാം, തുടക്കത്തിൽ 1,999 രൂപ നൽകണം
18 മാസത്തിനും 24 മാസത്തിനും EMI പ്ലാനുകൾ ലഭ്യമാണ്
ഈ പ്ലാനുകൾ ജിയോയിൽ നിന്നുള്ള വോയ്‌സ്, ഡാറ്റാ ആനുകൂല്യങ്ങൾ അടങ്ങിയതാണ്
ആൻഡ്രോയിഡിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പായ Pragati OS-ലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്
5.45-inch HD+ ഡിസ്പ്ലേ, Corning Gorilla Glass 3 പ്രൊട്ടക്ഷനും ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗും ഇതിലുണ്ട്.
1.3GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 215 ക്വാഡ് കോർ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്
2GB റാമും 512GB വരെ വികസിപ്പിക്കാവുന്ന 32GB ഇന്റേണൽ സ്റ്റോറേജുമുണ്ട്
ജിയോഫോൺ നെക്‌സ്‌റ്റിൽ 13 മെഗാപിക്‌സൽ പിൻ ക്യാമറയും 8 മെഗാപിക്‌സൽ സെൽഫി ക്യാമറയും ഉണ്ട്
പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, ഇന്ത്യ-ഓഗ്‌മെന്റഡ് റിയാലിറ്റി ഫിൽട്ടറുകൾ എന്നിവ മുൻ ക്യാമറയുടെ സവിശേഷതകളിൽ ഉൾപ്പെടും
3,500mAh ബാറ്ററിയുമായാണ് ജിയോഫോൺ നെക്സ്റ്റ് എത്തുന്നത്
കണക്റ്റിവിറ്റി ഓപ്ഷനുകളിൽ മൈക്രോ-USB പോർട്ട്, 3.5mm ഓഡിയോ ജാക്ക്, ബ്ലൂടൂത്ത്, Wi-Fi, ഡ്യുവൽ സിം നാനോ സ്ലോട്ടുകൾ ഇവയാണുളളത്
ഹാൻഡ്‌സെറ്റിനായി ഉപയോക്താക്കൾക്ക് അടുത്തുള്ള JioMart ഡിജിറ്റൽ റീട്ടെയിലറിലോ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ആകാം