ജോലി അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിന് കൃത്രിമബുദ്ധി (AI) ഉപയോഗിക്കുന്ന അമേരിക്കൻ സ്റ്റാർട്ടപ്പായ കാസിയം (Casium) ആരംഭിച്ച് ശ്രദ്ധേയയാകുകയാണ് പ്രിയങ്ക കുൽക്കർണി എന്ന ഇന്ത്യക്കാരി. 34കാരിയായ പ്രിയങ്ക മെഷീൻ ലേണിംഗ് സയന്റിസ്റ്റ് കൂടിയാണ്.

priyanka kulkarni ai immigration

എഐ പവേർഡ് ഇമിഗ്രേഷൻ സ്റ്റാർട്ടപ്പാണ് കാസിയം. പ്രധാനമായും യുഎസ് ജോബ് വിസയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിസ സിസ്റ്റത്തിൽ സുതാര്യത‍ കൊണ്ടുവരികയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പ്രിയങ്ക പറയുന്നു. തൊഴിലുടമകൾക്ക് വിസകൾ പൂർണമായും കൈകാര്യം ചെയ്യാൻ അനുവദിക്കുന്ന പോർട്ടലാണ് കാസിയത്തിന്റെ പ്രധാന ഉത്പന്നം. എക്സൽ സ്പ്രെഡ്ഷീറ്റുകൾ പോലുള്ള മാനുവൽ പ്രക്രിയകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

ഇന്ത്യയിൽ ജനിച്ചുവളർന്ന പ്രിയങ്ക ഉപരിപഠനത്തിനായാണ് യുഎസ്സിലെത്തിയത്. മുൻപ് മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളിൽ എഐയുമായി ബന്ധപ്പെട്ട ഫയർന്ന തസ്തികകളിൽ ജോലിചെയ്തിട്ടുള്ള  പ്രിയങ്ക കുൽക്കർണി 2024ലാണ് കാസിയം ആരംഭിച്ചത്.

meet priyanka kulkarni, the indian founder of casium, an ai startup simplifying the us job visa immigration process with technology and reducing manual effort.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version