വമ്പൻ കരാറിലേക്ക്  അദാനി ഗ്രൂപ്പിന്റെ (Adani Group) ഊർജ മേഖലയിലെ കമ്പനിയായ അദാനി പവറും (Adani Power Ltd) മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡും (MSEDCL). അദാനി പവറിന്റെ വരാനിരിക്കുന്ന അൾട്രാ സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്രോജക്ടുകളിൽ ഒന്നിൽ നിന്ന് 1,600 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനാണ് എംഎസ്ഇഡിസിഎല്ലിൽ നിന്ന് ലെറ്റർ ഓഫ് അവാർഡ് ലഭിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് പ്രതിനിധി തന്നെയാണ് ഇക്കാര്യം വ്യക്തമക്കിയത്.

Adani Power Maharashtra

ഏറ്റവും കുറഞ്ഞ താരിഫ് ബിഡ്ഡറായി അദാനി പവർ ഉയർന്നുവന്ന ബിഡ്ഡിംഗ് പ്രക്രിയയെ തുടർന്നാണ് ലെറ്റർ ഓഫ് അവാർഡ് ലഭിച്ചത്. യൂണിറ്റിന് 5.30 രൂപ എന്ന സംയോജിത താരിഫിലാണ് അദാനി പവർ വൈദ്യുതി വാഗ്ദാനം ചെയ്യുന്നത്. നിർദ്ദിഷ്ട 25 വർഷത്തെ വൈദ്യുതി വിതരണ കരാർ (PSA) പ്രകാരമുള്ള വിതരണം 2030-31 സാമ്പത്തിക വർഷം മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വൈദ്യുതി ആവശ്യകത ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന് ദീർഘകാലവും വിശ്വസനീയവുമായ ശേഷി വർദ്ധന നിർണായകമാണെന്ന് അദാനി പവർ സിഇഒ എസ്.ബി. ഖ്യാലിയ പറഞ്ഞു. ഈ എൽഒഎ അദാനി പവറിന്റെ മത്സരശേഷിയെയും മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും വളരുന്ന വൈദ്യുതി ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Adani Power has secured a Letter of Award from MSEDCL to supply 1,600 MW of electricity from its upcoming ultra-supercritical thermal project. The 25-year agreement features a competitive tariff of ₹5.30 per unit, with supply set to begin in FY 2030-31

Share.

Comments are closed.

Exit mobile version