ഇന്ത്യയിൽ ഓട്ടോമോട്ടീവ് വിഭാഗത്തിൽ ട്രേഡ് മാർക്ക് ഫയൽ ചെയ്ത് സ്മാർട്ട്‌ഫോൺ ബ്രാൻഡായ OnePlus
OnePlus സമർപ്പിച്ച അപേക്ഷയിൽ Oneplus life എന്ന പേരാണ് നൽകിയിരിക്കുന്നത്
ഇന്ത്യയിൽ ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങൾ ഈ ബ്രാൻഡ് നെയിമിൽ കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്
ഇലക്ട്രിക് സൈക്കിൾ, ഇ-സ്കൂട്ടർ, ഓട്ടോണമസ് കാറുകൾ എന്നിവയുടെ സെഗ്മെന്റിലേക്ക് OnePlus കടക്കുന്നതായാണ് റിപ്പോർട്ട്
2019 ൽ, കമ്പനി അതിന്റെ വെബ്‌സൈറ്റിൽ Warp Carഎന്ന പേരിൽ ഇലക്ട്രിക് സൂപ്പർകാർ ആശയം അവതരിപ്പിച്ചിരുന്നു
സ്റ്റിയറിംഗ് വീൽ ഇല്ലാതെ വൺപ്ലസ് സ്‌മാർട്ട്‌ഫോൺ സ്മാർട്ട്ഫോണുപയോഗിച്ച് നിയന്ത്രിക്കാവുന്ന മോഡലാണ് അവതരിപ്പിച്ചത്
ദിവസങ്ങൾ മുൻപ് മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാവായ Realme ട്രേഡ്മാർക്കിന് ഇന്ത്യയിൽ അപേക്ഷിച്ചിരുന്നു
ഇലക്ട്രിക് വാഹനങ്ങൾ, ഡ്രൈവർലെസ് കാറുകൾ, ക്യാമറ ഡ്രോണുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവയ്‌ക്കായാണ് ട്രേഡ്മാർക്കിന് അപേക്ഷിച്ചത്
2024 ൽ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് Xiaomi യും പ്രഖ്യാപിച്ചിരുന്നു
Type above and press Enter to search. Press Esc to cancel.