ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് 2021 ൽ ഇരട്ടിയായെന്ന് സിഇഒ ടിം കുക്ക്
സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസ ഫലങ്ങൾ പുറത്ത് വിട്ടു കൊണ്ടാണ് പ്രഖ്യാപനം
2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെയും വിയറ്റ്നാമിലെയും ബിസിനസ്സ് ആപ്പിൾ ഇരട്ടിയാക്കി
കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വളർന്നുവരുന്ന വിപണികളിൽ നിന്നാണ്
ഇന്ത്യയിൽ ആപ്പിൾ, ജൂലൈ-സെപ്റ്റംബർ പാദത്തിൽ രണ്ട് ദശലക്ഷം ഷിപ്പ്‌മെന്റുകൾ എന്ന റെക്കോർഡ് കടന്നു
ഇന്ത്യയിൽ പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ 44 ശതമാനം വിപണി വിഹിതം നേടി
അൾട്രാ പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ആപ്പിളിന്റെ വിപണി വിഹിതം 74 ശതമാനമാണ്
2021 സെപ്തംബർ പാദത്തിൽ 212 ശതമാനം വാർഷിക വളർച്ചയോടെ അതിവേഗം വളരുന്ന സ്മാർട്ട്‌ഫോണായി
2021 സെപ്റ്റംബർ 25 ന് അവസാനിച്ച നാലാം പാദത്തിൽ ആപ്പിളിന്റെ വരുമാനത്തിൽ 29% വാർഷിക വളർച്ചയുണ്ടായി
ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് ശക്തമായ ഡിമാൻഡ് ലഭിക്കുന്നതിനാൽ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്ന് ടിം കുക്ക് പറഞ്ഞു
Type above and press Enter to search. Press Esc to cancel.