ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ BYD ഇന്ത്യയിൽ പ്രീമിയം ഇലക്ട്രിക് വാഹനം അവതരിപ്പിച്ചു29.6 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ പുതിയ e6 മോഡൽ പുറത്തിറക്കി
71.7 കിലോവാട്ട് അവർ ബ്ലേഡ് ബാറ്ററിയുള്ള e6 മോഡൽ ബിസിനസ്-ടു-ബിസിനസ് വിഭാഗത്തെ ലക്ഷ്യമിട്ടുളളതാണ്
മോട്ടോർ 180 Nm ടോർക്കും മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയും വാഗ്ദാനം ചെയ്യുന്നു
2007-ൽ BYD യുടെ ഇന്ത്യൻ വിഭാഗം BYD India Pvt. Ltd. ചെന്നൈയിൽ സ്ഥാപിച്ചിരുന്നു, ഡൽഹിയിലും കമ്പനിക്ക് ഓഫീസുണ്ട്
BYD India പ്രൈവറ്റ് ലിമിറ്റഡിന് 140,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള രണ്ട് ഫാക്ടറികളുണ്ട്
150 മില്യൺ ഡോളറിലധികം നിക്ഷേപമാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്
Mobile Components, Solar Panel, Battery Energy Storage, Electric Bus, Electric Truck എന്നിവയെല്ലാം നിർമിക്കുന്ന കമ്പനിയാണ് BYD
ഇന്ത്യയുടെ വൈദ്യുത വാഹന വിപ്ലവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ കൂടുതൽ ഉൽപ്പന്ന ശ്രേണികൾ പുറത്തിറക്കുമെന്നും BYD അറിയിച്ചു
പ്രാദേശിക പങ്കാളികൾക്കൊപ്പം ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, അഹമ്മദാബാദ്, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഇ-ബസുകൾ കമ്പനി പരീക്ഷിച്ചിരുന്നു
Type above and press Enter to search. Press Esc to cancel.