Galaxy Z Flip3 പോക്കറ്റിലിടാൻ പ്രത്യേക ജീൻസ് തന്നെ പുറത്തിറക്കി ഇലക്ട്രോണിക്സ് വമ്പൻ സാംസങ്ങ്
ഓസ്ട്രേലിയൻ ബ്രാൻഡായ Dr Denim ന്റെ പങ്കാളിത്തത്തോടെയാണ് സാംസങ് Galaxy Z Flip3 ക്കായി പ്രത്യേക പോക്കറ്റുള്ള ജീൻസ് പുറത്തിറക്കിയത്
ഓസ്ട്രേലിയയിൽ അവതരിപ്പിച്ച ലിമിറ്റഡ് എഡിഷൻ ജീൻസിന്റെ വലത് വശത്താണ് ഈ Flip പോക്കറ്റ്
1,499 ഓസ്ട്രേലിയൻ ഡോളറാണ് Z Flip പോക്കറ്റ് ഡെനിമിന്റെ വില
അതായത് Z Flip Pocket Denim ജീൻസ് വാങ്ങുമ്പോൾ പോക്കറ്റിൽ ഒരു Z Flip3 കൂടിയുണ്ടാകും
Dr Denim വെബ്സൈറ്റ് വഴി Z Flip3 യും ഒരു ജോഡി Z Flip Pocket Denim ജീൻസും വാങ്ങാം
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ജീൻസ് ആണ് അവതരിപ്പിച്ചത്
സ്മാർട്ട്ഫോണുകൾക്ക് അനുയോജ്യമായ രീതിയിലല്ല പോക്കറ്റുകളെന്ന ചിന്തയാണ് പുതിയ ഫാഷൻ സങ്കല്പത്തിന് പിന്നിൽ
ഗ്യാലക്‌സി Z Flip3 ഓഗസ്റ്റിലാണ് സാസംങ്ങ് അവതരിപ്പിച്ചത്
ഇന്ത്യയിൽ Galaxy Z Flip3 യുടെ പ്രാരംഭ വില 84,999 രൂപയാണ്
Type above and press Enter to search. Press Esc to cancel.