നീറ്റ് (NEET), ജെ.ഇ.ഇ (JEE), ജി.ആർ.ഇ (GRE), SAT തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ജെമിനിയുടെ പുതിയ എഐ പഠന ടൂളുകൾ ഗൂഗിൾ പുറത്തിറക്കി. ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈയാണ് ഇന്ത്യ ഉൾപ്പെടെയുള്ള 140-ലധികം രാജ്യങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കായി ഒരു വർഷത്തെ സൗജന്യ ഗൂഗിൾ എഐ സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ചത്.
ഈ പുതിയ സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗൂഗിൾ സെർച്ച്, ജെമിനി, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി വീടുകളിൽ ഇരുന്ന് തന്നെ വ്യക്തിഗത പഠനാനുഭവം നേടാൻ സാധിക്കും. ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികൾക്ക് 12 മാസത്തേക്ക് സൗജന്യമായി ലഭ്യമാകുന്ന ‘ഗൂഗിൾ എഐ പ്ലസ്’ (Google AI Plus) സബ്സ്ക്രിപ്ഷനിൽ ഉയർന്ന ഉപയോഗ പരിധിയും 400 ജി.ബി സ്റ്റോറേജും മറ്റ് അത്യാധുനിക ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ എളുപ്പമാക്കുന്നതിനായി സ്റ്റഡി നോട്ട്ബുക്കുകൾ, ഫ്ലാഷ് കാർഡുകൾ, ഡയഗ്നോസ്റ്റിക് ക്വിസുകൾ നൽകുന്ന ‘ജെമിനി ഡീപ് റിസർച്ച്’ തുടങ്ങിയ സവിശേഷതകളും ഗൂഗിൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്കായി ഗൂഗിൾ ക്ലാസ്റൂമിൽ പ്രത്യേക ടൂളുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ളത് വിദ്യാർത്ഥികളുടെ പുരോഗതി തത്സമയം നിരീക്ഷിക്കാൻ സഹായകരമാകും.
Google introduces AI study tools for NEET, JEE, and GRE exams, along with a 1-year free Google AI Plus subscription for eligible college students
