Plastic Grow Bag-കൾ പ്രകൃതിക്ക് ഹാനികരമാകുമ്പോൾ ഇതിന് ബദൽ കണ്ടെത്തിയ ഒമ്പതാം ക്ലാസുകാരിയെ പരിചയപ്പെടാം. തെലങ്കാനയിലെ Gadwal ജില്ലയിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി Srija യാണ് പരിസ്ഥിതി സൗഹൃദ ആശയം കൊണ്ട് ശ്രദ്ധ നേടുന്നത്
എല്ലാ വർഷവും Chintalkunta യിലെ ജില്ലാ പരിഷത്ത് Highschool-ലെ വിദ്യാർത്ഥികൾക്കായി വൃക്ഷത്തൈ നടീൽ യജ്ഞം നടത്താറുണ്ട്. തൈകൾ Plastic കവറുകളിലാക്കിയാണ് നൽകാറ്.. 2020ൽ ഒരു തൈ നടീൽ യജ്ഞത്തിൽ പങ്കെടുത്ത ശ്രീജയ്ക്ക് മണ്ണ് മാന്തിയപ്പോൾ കിട്ടിയത് Plastic ബാഗുകളാണ്. അങ്ങിനെയാണ് ഒരു Sustainable Solution Srija ചിന്തിച്ചു തുടങ്ങിയത്.
പിന്നീട്ഗ നടന്ന ഗവേഷണത്തിലൂടെ നിലക്കടലയുടെ തോട് അരച്ച പൾപ്പിൽ നിന്ന് നിർമ്മിച്ച ഒരു ബയോഡീഗ്രേഡബിൾ പ്ലാന്റർ ശ്രീജ കണ്ടുപിടിച്ചു. ഗഡ്വാൾ ജില്ലയിൽ നിലക്കടല കൃഷി വ്യാപകമാണ്, കാർഷിക-മാലിന്യമായ നിലക്കടലയുടെ തോട് സാധാരണയായി പൾപ്പാക്കിയും, വളമായും ഉപയോഗിക്കാറുണ്ട്. ഷെല്ലുകളിൽ ഫോസ്ഫറസും കാൽസ്യവും ധാരാളമുണ്ട്.. അതിന് വെള്ളം നിലനിർത്താനും, സാവധാനം അഴുകി ചേരാനും കഴിയും.
വീടിനടുത്തുള്ള ഒരു മില്ലിൽ നിന്ന് നിലക്കടല തോടുകൾ സംഭരിച്ച് പ്ലാന്ററിന്റെ ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി. വീട്ടിൽ ഒരു മിക്സിയിൽ പൊടിച്ചു, വെള്ളം ചേർത്ത് പൾപ്പ് ആക്കി, ഒരു കപ്പിന്റെ ആകൃതിയിൽ ഒരു വാട്ടർ ബോട്ടിലിലേക്ക് വാർത്തെടുത്തു. എന്നാൽ പ്ലാന്റർ ദുർബലമായതിനാൽ ആദ്യ ശ്രമം പരാജയപ്പെട്ടു. പിന്നീട് പ്രകൃതിദത്ത ചേരുവകൾ കൂടി ചേർത്ത്, പ്ലാന്റർ ദൃഢമാക്കാൻ ശ്രീജക്ക് കഴിഞ്ഞു. ഇതിൽ മണ്ണ് നിറച്ച് അതിൽ ഒരു വേപ്പിൻ തൈ നട്ട് സ്കൂളിലെ മണ്ണിനടിയിൽ കുഴിച്ചിട്ടു. 20 ദിവസത്തിനുളളിൽ പ്ലാന്റർ പൂർണമായും മണ്ണിൽ അലിഞ്ഞു ചേർന്നു.
ശ്രീജയുടെ സുസ്ഥിര പരിഹാരത്തിന് സ്കൂൾ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ , Award of the Council for Scientific and Industrial Research Innovation ശ്രീജയ്ക്ക് ലഭിച്ചു. തുടർന്ന്, Prototype ഡിസൈനിൽ Telangana ഗവൺമെന്റിന്റെ സംരംഭമായ T-Works, ശ്രീജയുടെ ആശയം യാഥാർത്ഥ്യമാക്കി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന Machinery Prototype വാഗ്ദാനം ചെയ്തു. ദിവസവും അഞ്ച് മുതൽ ആറ് വരെ പ്ലാന്ററുകൾ സ്വന്തമായി നിർമ്മിക്കുകയും 80 തൈകൾ വിജയകരമായി നട്ടുപിടിപ്പിക്കുകയും ചെയ്തു. എന്നാൽ യന്ത്രസഹായത്തോടെ നിർമാണ ശേഷി വർധിപ്പിച്ച് 10,000 പ്ലാന്ററുകൾ വരെ നിർമ്മിക്കാൻ കഴിയുമെന്നു ശ്രീജ പറയുന്നു. അവൾക്ക് 14 വയസ്സ് മാത്രമേ ഉള്ളൂ, പക്ഷേ ചിന്തകളിൽ അതിലേറെ മുന്നിലാണ്. ആവിഷ്കരിച്ച ആശയമോ വളരെ മികച്ചതും.