channeliam.com

വനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്ക്കിൽ നേടാൻ അവസരവുമായി SHE POWER രണ്ടാം എ‍ഡിഷൻ ഒരുങ്ങുന്നു.  അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയുള്ള വർക്ക്ഷോപ്പും ട്രെയിനിംഗും ഈ മാസം 13, 20, 27 തീയതികളിലായി കൊച്ചി, കോഴിക്കോട് , തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും. വനിതാ സംരംഭകർ, MSME, Startup ഫൗണ്ടേഴ്സ്, സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഫെഡറൽ ബാങ്ക് ചെയർമാനും എൻട്രപ്രണറുമായ സി ബാലഗോപാൽ, ജെം ബിസിനസ് ഫെസിലറ്റേറ്ററായ മനേഷ് മോഹൻ , Nexus എക്സിക്യൂട്ടീവ് ഡയറക്ടറായ എറിക് അസുലെ, സോഷ്യൽ എൻട്രപ്രണറായ ലക്ഷ്മി മേനോൻ, യൂണിയൻ ബാങ്ക് Chief  technical manager  വികെ ആദർശ് ,  വിമെൻ ഒൺലി ടൂർസ് ആന്റ് ട്രാവൽസ് ഫൗണ്ടറായ ആമിന, കേരള സ്റ്റാർട്ടപ് മിഷൻ പ്രൊജക്റ്റ് മാനേജർ പിഎം റിയാസ്, മാനേജർ പി സുമി, Business Linkages & Incubation ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരൻ എന്നിവർ വനിതാ സംരംഭകരോട് സംവദിക്കും.

 

വനിതാ സംരംഭകർക്ക് ഓൺലൈൻ സെയിൽസും പ്രൊമോഷനും പഠിക്കാനും, ബിസിനസ് ഗ്രോത്തിന് വേണ്ട ഡിജിറ്റൽ സ്ക്കില്ലിഗിനും അവസരമൊരുക്കുന്ന ട്രെയിനിംഗും വർക്ക്ഷോപ്പും SHE POWER 2.0  പ്രോഗ്രാമിനോടനുബന്ധിച്ച് നൽകും. വനിതാ സംരംഭകർക്കുള്ള ഫണ്ടിംഗിനെ കുറിച്ചും പ്രമുഖർ ക്ലാസുകൾ എടുക്കും.  വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.shepower.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ വിളിക്കാം- 9544594278

 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com