channeliam.com

സംസ്ഥാനത്തെ Lab-കളിൽ നടക്കുന്ന Research ഫലങ്ങളെ Business സാധ്യതകളാക്കി മാറ്റാൻ Startup-കളെ സജ്ജീകരിക്കുകയാണ് KSUM. ഇതിനായി Researchers, Startups, Innovators, Investors, Corporates, Government Agencies എന്നിവരെ ഒന്നിപ്പിക്കുന്ന Research Innovation Network Kerala, RINK എന്ന പ്ളാറ്റ്ഫോം ശ്രദ്ധ നേടുകയാണ്

മാനവ വികസന സൂചികാ പട്ടികയിൽ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനത്ത്, Science & Technology രംഗത്ത് പ്രവർത്തിക്കുന്ന നൂറിലധികം Research ഇൻസ്റ്റ്യൂഷനുകളുണ്ട്. ഈ സ്ഥാപനങ്ങളിൽ ഓരോ വർഷവും നടക്കുന്ന Research ഇന്നവേഷനുകളെ Academic Entrepreneurship എന്ന ആശയത്തിലേക്ക് കൊണ്ടുവരികയാകും Kerala Startup Mission.

NSIR, CPCRI, Rajiv Gandhi Center for Biotechnology, Sri Chithira Thirunal Institute for Medical Sciences & Technology, ISRO, VSSC എന്നിങ്ങനെ തലയെടുപ്പുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ഇന്നവേഷനുകളെ സംരംഭങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യമാണ് RINK-നുള്ളത്.

റിസേർച് ലാബുകളിൽ നിന്നും മാർക്കറ്റിലേക്ക് Technology-യുടെ കൈമാറ്റം വേഗത്തിലാക്കുന്ന പ്രകിയയാണ് RINK ചെയ്യുക. ഇതിനായി ഇൻഡസ്ട്രിയേയും സ്റ്റാർട്ടപ്പുകളേയും ഉപയോഗിക്കും. NSIR,RBT,SCMT,CPCRI തുടങ്ങിയ മുൻനിര ഗവേഷണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. KDISC, KSCSTE, State Planning board എന്നീ സർക്കാർ ഏജൻസികളും സഹകരിക്കുന്നുണ്ട്. സീ ഡാക്കിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമിലാണ്, RINK- ഗവേഷകരും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെയുള്ളവരുടെ ആയാസരഹിതമായ നെറ്റ് വർക്ക് സാധ്യമാക്കുന്നത്. ഇന്നൊവേഷൻ ലാബ്, സ്റ്റാർട്ടപ്പ് സ്റ്റുഡിയോ,
Business Lab, Investment Corridor തുടങ്ങി നാല് വ്യത്യസ്ത മേഖലകൾ കേന്ദരീകരിച്ചാണ് RINK പ്രവ്ര‍ത്തിക്കുന്നത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com