channeliam.com

Padma Bhushan ബഹുമതിക്ക് താൻ അർഹനല്ലെന്ന് പ്രമുഖ വ്യവസായി Anand Mahindra

സമൂഹത്തിന്റെ പുരോഗതിക്ക് സുപ്രധാന സംഭാവനകൾ നൽകിയവരിൽ ഒരാളാകാൻ താൻ അർഹനല്ലെന്ന് Anand Mahindra Twitter-ൽ കുറിച്ചു

താഴെത്തട്ടിൽ പ്രധാന സംഭാവനകൾ നൽകുന്ന വ്യക്തികൾക്കൊപ്പം ആദരിക്കപ്പെടാൻ തനിക്ക് അർഹതയില്ലെന്നാണ് Mahindra Group Chairman പറഞ്ഞത്

പരിസ്ഥിതി സംരംക്ഷണത്തിന് കർണാടകയിലെ പരിസ്ഥിതി പ്രവർത്തകയായ Tulsi Gowda-യ്ക്ക് President’s Padma Bhushan Award നൽകുന്നതും Anand Mahindra റീട്വീറ്റ് ചെയ്തു

Padma അവാർഡുകൾക്കായി ആളുകളെ തിരഞ്ഞെടുക്കുന്ന രീതിയിൽ പരിവർത്തനാത്മകമായ മാറ്റം കൊണ്ടുവന്നതിന് സർക്കാരിനെ Anand Mahindra പ്രശംസിച്ചു

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി Ram Nath Kovind നിന്ന് Anand Mahindra Padma Bhushan പുരസ്കാരം സ്വീകരിച്ചത്

വ്യാപാര-വ്യവസായ മേഖലയിലെ സംഭാവനകൾക്കും പ്രവർത്തനങ്ങൾക്കുമാണ് Anand Mahindra സമ്മാനിതനായത്

ആനന്ദ് മഹീന്ദ്രയുടെ കാലത്ത് Mahindra Group, Automobile മുതൽ IT, Aerospace വരെയുള്ള പ്രധാന വ്യവസായ മേഖലകളിലേക്ക് വികസിച്ചിരുന്നു

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക ഇടപടലുകളിലൂടെയും ശ്രദ്ധേയനായ ഇൻഡസ്ട്രിയലിസ്റ്റാണ് ആനന്ദ് മഹീന്ദ്ര

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com