channeliam.com

Solar Manufacturing-നുള്ള Production Linked Incentive സ്കീം 24,000 കോടി രൂപയായി ഉയർത്താൻ Central Government തീരുമാനിച്ചു

SOlar PV മൊഡ്യൂളുകളുടെ ആഭ്യന്തര ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി 4,500 കോടി രൂപയുടെ PLI Scheme ഈ വർഷം ഏപ്രിലിൽ കേന്ദ്രം അംഗീകാരം നൽകിയിരുന്നു

Integrated Solar PV മൊഡ്യൂളുകളുടെ 10,000 മെഗാവാട്ട് ഉൽപ്പാദന ശേഷി കൂട്ടിച്ചേർക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്

Household Solar Cell-കൾക്കും മൊഡ്യൂൾ നിർമ്മാണത്തിനുമുള്ള PLI പദ്ധതിക്ക് കീഴിൽ നിലവിലുള്ള 4,500 കോടി രൂപയ്ക്ക് പുറമേ 19,000 കോടി രൂപ കൂടി കേന്ദ്രം അനുവദിക്കും

ഇന്ത്യയെ ഒരു കയറ്റുമതി രാഷ്ട്രമാക്കി മാറ്റുന്നത് ലക്ഷ്യമിട്ടാണ് PLI സ്കീം 24,000 കോടി രൂപയായി സർക്കാർ വർദ്ധിപ്പിക്കുന്നത്

PLI പദ്ധതി ആഭ്യന്തര, പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു

പദ്ധതി പ്രകാരം, Solar PV നിർമ്മാതാക്കളെ സുതാര്യമായ മത്സരാധിഷ്ഠിത Bidding പ്രക്രിയയിലൂടെ തിരഞ്ഞെടുക്കും

4,500 കോടി രൂപയുടെ PLI സ്കീമിൽ ലേലത്തിലൂടെ 54,500 Megawatt സൗരോർജ്ജ ഉപകരണങ്ങളുടെ നിർമ്മാണ ശേഷി ലഭിച്ചിരുന്നു

നിലവിൽ രാജ്യത്ത് Solar Module Manufacturing ശേഷി 8,800 മെഗാവാട്ടാണെന്നും SOlar Cell നിർമാണ ശേഷി 2,500 മെഗാവാട്ടാണെന്നും Union Minister R.K. Singh പറഞ്ഞു

Solar PV നിർമ്മാണ പ്ലാന്റുകൾ കമ്മീഷൻ ചെയ്തതിന് ശേഷം അഞ്ച് വർഷത്തേക്കാണ് PLI ഫണ്ട് നൽകുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com