channeliam.com

ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുളള അപ്പാർട്ട്മെന്റ് വിറ്റു പോയത് 82 മില്യൺ ഡോളറിന്

കോവിഡിൽ മന്ദീഭവിച്ച റിയൽ എസ്റ്റേറ്റ് വിപണിയിൽ മാറ്റത്തിന്റെ സൂചനകളാണ് വിൽപന നൽകുന്നത്

82.2 മില്യൺ ഡോളർ അതായത് 610 കോടി രൂപയ്ക്കാണ് Wharf Holdings ലിമിറ്റഡും Nan Fung Development ലിമിറ്റഡും നിർമിച്ച അപ്പാർട്ട്മെന്റ് വിറ്റത്

ഏഷ്യയിലെ ഏറ്റവും ചെലവേറിയ അപ്പാർട്ട്മെന്റ് വാങ്ങിയയാളെ വെളിപ്പെടുത്തിയിട്ടില്ല

മൗണ്ട് നിക്കോൾസണിലെ മൂന്ന് പാർക്കിംഗ് ഏരിയകളുളള ലക്ഷ്വറി അപ്പാർട്ട്മെന്റ് 4,544 ചതുരശ്ര അടി വിസ്തീർണമുളളതാണ്

ഒരു ചതുരശ്ര അടിക്ക് ഏഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കായ 13.43 ലക്ഷം രൂപക്കാണ് അപ്പാർട്ട്‌മെന്റ് വിറ്റതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു

CK Asset Holdings ലിമിറ്റഡിന്റെ 21 ബോററ്റ് റോഡ് പ്രോജക്ടായിരുന്നു ഇതിനു മുൻപ് ഏഷ്യയിലെ ഏറ്റവും വലിയ റിക്കോർഡ്

ഹോങ്കോങ്ങിലെ ലക്ഷ്വറി റെസിഡൻഷ്യൽ മാർക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വിപണികളിലൊന്നാണ്

ഹോങ്കോങ്ങിലെ സമ്പന്നർക്കിടയിൽ ഏറ്റവും കൂടുതൽ പ്രമുഖർ താമസിക്കുന്ന ഇടമാണ് മൗണ്ട് നിക്കോൾസൺ പ്രോജക്ട് നില കൊളളുന്നത്

ഹോങ്കോങ്ങിലെ ഉയർന്ന ആഡംബര വീടുകളുടെ വിലകൾ വർഷത്തിന്റെ രണ്ടാം പകുതിയിൽ 3 ശതമാനം വളരുമെന്നാണ് കണക്കാക്കുന്നത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com