റിന്യുവബിൾ എനർജിയിൽ 70 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി
10 വർഷത്തിനുളളിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനിയാകാനും ഏറ്റവും വിലകുറഞ്ഞ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനും ലക്ഷ്യമിടുന്നു
ഇത്രയും ബൃഹത്തായ നിക്ഷേപത്തിലൂടെ വിലകുറഞ്ഞ ഹരിത വൈദ്യുതിയും ഹരിത ഹൈഡ്രജനും ഉല്പാദിപ്പിക്കുന്നതിൽ ഗ്ലോബൽ ലീഡർ ആകാൻ ഗ്രൂപ്പിന് കഴിയുമെന്ന് ഗൗതം അദാനി
അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 2030 ഓടെ 45 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി ലക്ഷ്യമിടുന്നു
2022-23 ഓടെ പ്രതിവർഷം 2 ജിഗാവാട്ട് സൗരോർജ്ജ ഉൽപാദന ശേഷി വികസിപ്പിക്കുന്നതിന് 20 ബില്യൺ ഡോളർ നിക്ഷേപിക്കും
രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ പവർ ട്രാൻസ്മിഷൻ, റീട്ടെയിൽ വിതരണ കമ്പനി, 2023ഓടെ വൈദ്യുതി സംഭരണവിഹിതം 30 ശതമാനമായും 2030 ഓടെ 70 ശതമാനമായും ഉയർത്താൻ ശ്രമിക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ ഡെവലപ്പർമാരിൽ ഒന്നാണ് അദാനി ഗ്രൂപ്പ്
വൈദ്യുതി, തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, എയർപോർട്ട്, ഗതാഗതം, ഡാറ്റാ സെന്ററുകൾ എന്നിങ്ങനെ എല്ലാ ബിസിനസുകളും ഹരിതവത്കരിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും അദാനി ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തുന്നുണ്ട്