channeliam.com

രാജ്യത്തെ ഐടി-ഡിജിറ്റൽ-ഇലക്ട്രോണിക്ക് ഇന്നവേഷനിലും പ്രൊഡക്റ്റ് ഡെലവലപ്മെന്റിലും കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്ന പുതിയ പോളിസികൾ നടപ്പാക്കാൻ സംസ്ഥാനത്തെ ഇന്നവേഷൻ കേന്ദ്രങ്ങളെ പ്രാപ്തമാക്കുകയായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കേരള സന്ദർശനത്തിന്റെ ലക്ഷ്യം. CDAC ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഹാർഡെവെയർ ഡെവലപ്മെന്റ് കേന്ദ്രങ്ങളിലെ സ്റ്റാർട്ടപ്പ് സംരംഭകരുമായും വിവിധ സ്റ്റേക്ക് ഹോൾഡേഴ്സുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സി ഡാക്കിൽ വികസിപ്പിച്ച് ഇലക്ട്രോണിക് ഹാർഡ്വെയർ പ്രൊഡക്റ്റുകളും സോഫ്റ്റ് വെയർ പ്രൊഡക്റ്റുകളും അദ്ദേഹം വിശദമായി വിലയിരുത്തി.


ട്രില്യൺ ഡോളർ ഡിജിറ്റൽ ഏക്കണോമിയാകുകയാണ് ഇന്ത്യ. സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തിൽ ഇന്ത്യ ഇന്ന് ലോകത്തിന് മാതൃകയാണ്.

കോർ ടെക്ക്നോളജി മേഖലകളായ എഐ, ക്വാണ്ടം കംപ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി എന്നിവയുൾപ്പടെയുള്ള മേഖലകളിൽ ഇന്ത്യക്ക് വലിയ പൊട്ടൻഷ്യലുണ്ട്. അതേസമയം സ്ട്രാറ്റജിക് ടെക്നോളജി മേഖലയിൽ ഇന്ത്യക്ക് വൻ വികസന ലക്ഷ്യങ്ങളുണ്ട്. അതിലേക്കായി രാജ്യത്തെ ഇന്നവേഷൻ കേന്ദ്രങ്ങളെ പ്രാപ്തമാക്കുകയാണ് കേന്ദ്രസർക്കാരിന്റെ അടുത്ത അജണ്ടയെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി

 

മൂന്ന് ദിവസം കേരള സന്ദർശനത്തിനെത്തിയ ഐടി- ഇലക്ട്രോണിക്സ്- എൺട്രപ്രണർഷിപ് സഹമന്ത്രിയായ രാജീവ് ചന്ദ്ര്രശേഖർ സിഡാക്കിലെ പുതിയ സൈബർ ഫോറൻസിക്ക് ലാബും സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററും ഉദ്ഘാടനം ചെയ്തു.

പ്രൊഡക്ട് ഡെമോയിൽ ടെക്നോളജിയുടെ വിപണിസാധ്യതയെ കുറിച്ച്, ഡെവലപ്പേഴ്സുമായും സംരംഭകരുമായും, വ്യവസായ പ്രതിനിധികളുമായും വിദ്യാർത്ഥികളുമായും അദ്ദേഹം സംസാരിച്ചു

ഡെഫ് കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള ലേണിംഗ് പ്ലാറ്റ്ഫോമൊരുക്കിയ DAAD സ്റ്റാർട്ടപ്പിനേയും അദ്ദേഹം കണ്ടു

ഡിജിറ്റൽ ഫോറൻസിക് കിയോസ്‌കും അണ്ടർവാട്ടർ ഡ്രോണും മന്ത്രി രാജ്യത്തിന് സമർപ്പിച്ചു.. സീഡാക്ക് നേതൃത്വം നൽകിയ പരിപാടിയിൽ- ASAP സിഎംഡി Dr. Usha Titus, Keltron സിഎംഡി Dr. Narayanamurthy, L AND T, Aheesa, Blaize, Photonics Valley Corporation, SmartIOPS, NIC , KSUM തുടങ്ങിയ പാർട്ണേഴ്സുമായും രാജീവ് ചന്ദ്രശേഖർ ഇന്ററാക്ട് ചെയ്തു.

സീഡാക്ക് Executive Director Magesh E, , Cyberforensics group ഹെഡും Senior ഡയറക്ടറുമായ Satheesh G, Senior Director- Rajasree , Associate Director Rajesh K R തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിൽ സ്‌കില്ലിംഗ്, ടെക്‌നോളജി എൻട്രപ്രണർഷിപ്പ് എന്നിവ വർദ്ധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com