റീട്ടെയ്ൽ lingerie ബിസിനസ് amante ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്

ശ്രീലങ്ക ആസ്ഥാനമായുള്ള MAS ഹോൾഡിംഗ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള MAS ബ്രാൻഡിന് കീഴിലാണ് amante

റിലയൻസ് റീട്ടെയ്ൽ MAS-ൽ നിന്ന് amante ബ്രാൻഡിന്റെ 100 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി അറിയിച്ചു

ഇടപാടിലെ തുകയുടെ വിശദാംശങ്ങൾ ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല

പ്രോഡക്ട് ഇന്നവേഷനിലും നിർമാണത്തിലും ഇരുകമ്പനികളും സഹകരിക്കുമെന്ന് പ്രസ്താവനയിൽ അറിയിച്ചു

2007 മുതൽ amanté’, ‘Ultimo’ ‘every dé by amanté’ എന്നീ ബ്രാൻഡുകൾക്ക് കീഴിൽ പ്രീമിയം അണ്ടർഗാർമെന്റ്സിന്റെ റീട്ടെയിൽ – ഹോൾസെയിൽ ബിസിനസാണ് MAS നടത്തുന്നത്

കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോറുകൾ, മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെയും ഇന്ത്യയിലും ശ്രീലങ്കയിലുമുളള ഇ-കൊമേഴ്‌സ് ചാനലുകൾ വഴിയും ഉൽപ്പന്നങ്ങൾ വിൽക്കുന്നു

ഒക്ടോബറിൽ, വെളിപ്പെടുത്താത്ത തുകയ്ക്ക് റിതു കുമാറിന്റെ സ്ഥാപനമായ റിതിക പ്രൈവറ്റ് ലിമിറ്റഡിന്റെ 52 ശതമാനം ഓഹരികൾ RRVL സ്വന്തമാക്കിയിരുന്നു

റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡ് പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ MM സ്റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികൾ നേടിയിരുന്നു

ഓൺലൈൻ ലിങ്കറി സ്റ്റോർ Zivame യിലും RRVL ഒരു ന്യൂനപക്ഷ ഓഹരി സ്വന്തമാക്കിയിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version