രാജ്യത്തെ ആണവ ഊർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുന്ന ‘ശാന്തി ആക്റ്റ്’ (SHANTI Act) നിലവിൽ വന്നെങ്കിലും വൻകിട നിക്ഷേപകർക്ക് മുന്നിൽ നിരവധി വെല്ലുവിളികൾ ബാക്കിയാണ്. 2047-ഓടെ ഇന്ത്യയുടെ ആണവ ശേഷി 100 ഗിഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 46 ഗിഗാവാട്ട് ശേഷി പൊതുമേഖലാ-സ്വകാര്യ സംരംഭങ്ങളുടെ സഹകരണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.
ഒരു മെഗാവാട്ടിന് 3 മില്യൺ ഡോളറിലധികം നിക്ഷേപം ആവശ്യമുള്ളതിനാൽ ആണവ നിലയങ്ങളുടെ നിർമ്മാണം ചിലവേറിയതും സങ്കീർണമായതുമായി തുടരുന്നു. കൂടാതെ, താരിഫ് നിശ്ചയിക്കുന്നതിലെ വ്യക്തതയില്ലായ്മ, ഇന്ധന ലഭ്യത, ദീർഘകാല വൈദ്യുതി കരാറുകൾ എന്നിവയും സ്വകാര്യ കമ്പനികളെ സംബന്ധിച്ച് നിർണായക ചോദ്യങ്ങളാണ്.
വലിയ മുതൽമുടക്കും നീണ്ട നിർമ്മാണ കാലയളവും കാരണം വൻകിട കമ്പനികളും ഡാറ്റാ സെന്റർ ഓപ്പറേറ്റർമാരും ചെറുകിട റിയാക്ടറുകളിലായിരിക്കും (SMRs) കൂടുതൽ താൽപ്പട്യം പ്രകടിപ്പിക്കുക. നിക്ഷേപകർക്ക് ആവശ്യമായ സാമ്പത്തിക സുരക്ഷിതത്വവും അനുകൂലമായ റെഗുലേറ്ററി ചട്ടക്കൂടുകളും ഉറപ്പാക്കിയാൽ മാത്രമേ സ്വകാര്യ മൂലധനം ഈ മേഖലയിലേക്ക് ആകർഷിക്കാൻ സാധിക്കൂ
Despite the new SHANTI Act opening doors for private investment, India faces key regulatory and financial challenges to bridge its 46-GW nuclear power gap by 2047
