രാജ്യത്ത് റോഡുകളുടെ നിലവാരം പരിശോധിക്കുന്നതിന് സ്മാർട്ട്‌ഫോൺ അധിഷ്ഠിത മാപ്പിംഗുമായി ഇന്ത്യയിലേയും ജപ്പാനിലേയും ഗവേഷകർ
IIT റൂർക്കി, ടോക്കിയോ സർവകലാശാല എന്നിവയാണ് സംയുക്തമായി സ്മാർട്ട്‌ഫോൺ അധിഷ്ഠിത മാപ്പിംഗ് പ്രോജക്ട് നടപ്പാക്കുന്നത്
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റോഡിന്റെ നിലവാരം നിരീക്ഷിക്കുന്നതിനുമുളള സൊല്യൂഷനാണ് ലക്ഷ്യമിടുന്നത്
റോഡിന്റെ ഉപരിതലത്തിലെ അപാകതകൾ, കുഴികൾ, വിള്ളലുകൾ, കുണ്ടുകൾ എന്നിവ കണ്ടെത്തുകയാണ് റോഡിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിൽ പ്രധാനം
സ്‌മാർട്ട്‌ഫോൺ ചിത്രങ്ങൾ ഉപയോഗിച്ച് റോഡിന്റെ കേടുപാടുകൾ കണ്ടെത്താനും വേർതിരിക്കാനും കഴിയുന്ന സാങ്കേതികവിദ്യയിലാണ് ഇന്ത്യ-ജപ്പാൻ സഹകരണം
എപ്പോൾ വേണമെങ്കിലും എവിടെയും റോഡിന്റെ നിലവാരം വിലയിരുത്തുന്നതിനാണ് സ്മാർട്ട്ഫോൺ അധിഷ്ഠിത ആപ്ലിക്കേഷൻ
പൊതുജനങ്ങൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിച്ച് റോഡിന്റെ കേടുപാടുകൾ രേഖപ്പെടുത്താനും ക്ലൗഡ് സെർവറുകളിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനും കഴിയും
കാര്യക്ഷമമായ അറ്റകുറ്റപ്പണി നടത്തുന്നതിനായി റോഡ് ഏജൻസികൾക്ക് ഈ ഡാറ്റ ഉപയോഗിക്കാം
ഇന്ത്യയിൽ ഡൽഹി, ഗുഡ്ഗാവ്, ഹരിയാന എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സംഘം സർവേ നടത്തി
വാഹനത്തിൽ ഘടിപ്പിച്ച സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്
റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, വളവുകളും കുഴികളും അപാകതകളും മൂലമുളള റോഡപകടങ്ങൾ ഇന്ത്യയിൽ കൂടുതലാണ്
Type above and press Enter to search. Press Esc to cancel.