135 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ച് യൂണികോൺ പദവി നേടി Mensa Brands

ആൽഫ വേവ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് കമ്പനിയെ ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്നു.

സീരീസ്-ബി റൗണ്ടിൽ പ്രോസസ് വെഞ്ചേഴ്‌സിന് പുറമേ നിലവിലുള്ള നിക്ഷേപകരായ ആക്‌സൽ പാർട്‌ണേഴ്‌സ്, നോർവെസ്റ്റ് വെഞ്ച്വർ പാർട്‌ണേഴ്‌സ്, ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ് എന്നിവയും പങ്കെടുത്തു

പ്രവർത്തനം ആരംഭിച്ച് ആറ് മാസത്തിനുള്ളിലാണ് സ്റ്റാർട്ടപ്പ് യൂണികോൺ പദവിയിലെത്തുന്നത്

ഫാഷൻ, ഹോം, പേഴ്‌സണൽ കെയർ ലേബലുകൾ എന്നിവയാണ് Mensa Brands എന്ന പ്ലാറ്റ്ഫോമിലുളളത്

കമ്പനി ഇതുവരെ 12 ബ്രാൻഡുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ഇവയിൽ ഭൂരിഭാഗവും മെൻസയുമായുള്ള സംയോജനത്തിനു ശേഷം വർഷം തോറും 100 ശതമാനം വളർച്ച നേടി

ആമസോൺ, ഫ്ലിപ്കാർട്ട്, Reliance Ajio എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ സ്റ്റോറുകളിൽ വിൽക്കുന്ന ബ്രാൻഡുകളാണിവ

ഡാറ്റാ അനലിറ്റിക്‌സ്, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്വതന്ത്ര ബ്രാൻഡുകളെ സഹായിക്കുകയാണ് മെൻസ ചെയ്യുന്നത്

2023 അവസാനത്തോടെ പോർട്ട്‌ഫോളിയോയിലെ ബ്രാൻഡുകളുടെ എണ്ണം 40 ആയി ഉയർത്തുന്നതിനു പുതിയ ഫണ്ടുകൾ ഉപയോഗിക്കുമെന്ന് സിഇഒ അനന്ത് നാരായണൻ

ഇന്ത്യയ്ക്ക് പുറമേ, മെൻസയുടെ ബ്രാൻഡുകൾ അമേരിക്കയിലും ലഭ്യമാണ്

യുകെയിലും ജർമ്മനിയിലും പാർട്ണർ സ്റ്റോറുകൾ വഴിയും വിൽക്കുന്നു

കമ്പനിക്ക് 60 ഓളം ജീവനക്കാരാണുളളത്, ഒരു വർഷത്തിനുള്ളിൽ ഇത് 200 ആയി ഉയർത്താൻ പദ്ധതിയിടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version