channeliam.com

വനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്കില്ലിനുളള അവസരമൊരുക്കി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന SHE POWER രണ്ടാം എ‍ഡിഷൻ വർക്ക്ഷോപ്പിലെ ആദ്യ സെഷനിലാണ് സംംരഭകർക്ക് ഏറ്റവും അവശ്യം വേണ്ട കഴിവിനെക്കുറിത്ത ഫെഡറൽബാങ്ക് ചെയർമാനും എൻട്രപ്രണറുമായ സി ബാലഗോപാലാൽ പറഞ്ഞത്. ഓഫ്‌ലൈനും ഓൺലൈനുമായി നടന്ന പ്രോഗ്രാമിൽ സംരംഭകർ, MSME, Startup ഫൗണ്ടേഴ്സ്, സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾ തുടങ്ങി നൂറോളം വനിതകൾ പങ്കെടുത്തു


സ്റ്റാർട്ടപ്പുകളായി തുടങ്ങിയ കമ്പനികളാണ് ഇന്ന് ഇന്ത്യയിലും ലോകത്തു തന്നെയും മികച്ച കമ്പനികളായി ഉയർന്നു വന്നിരിക്കുന്നത്. ടെക്നോളജിയും പാൻഡമികും ചേർന്ന് സൃഷ്ടിച്ച സുവർണാവസരം പ്രയോജനപ്പെടുത്തണം.സത്രീകൾക്ക് പോകാൻ സാധിക്കാത്ത ഒരു സംരംഭക മേഖലയും ഇല്ലെന്നും സി ബാലഗോപാൽ പറഞ്ഞു.


പാഷൻ-ബേണിംഗ് ഡിസയർ എന്നിവയാണ് ഒരു സംരംഭത്തിലേക്ക് ഇറങ്ങുമ്പോൾ പ്രാഥമികമായി നമുക്കുണ്ടായിരിക്കേണ്ടതെന്ന് ബ്രാഹ്മിൻസ് എക്സിക്യുട്ടിവ് ‍ഡയറക്ടർ ശ്രീനാഥ് വിഷ്ണു വ്യക്തമാ്കകി. മറ്റുള്ളവരുമായുള്ള കോംപറ്റീഷനെക്കാളുപരിയായി സ്വന്തം പ്രോഡക്ട് മെച്ചപ്പെടുത്തുന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ശ്രീനാഥ് വിഷ്ണു പറഞ്ഞു.

ആസ്വദിച്ച് ചെയ്യുന്ന സംരംഭമാണ് സന്തോഷവും മനസ്സിന് ആനന്ദവും നൽകുന്നതെന്ന് സോഷ്യൽ എൻട്രപ്രണറും ഡിസൈനറുമായ ലക്ഷ്മി മേനോൻ പറഞ്ഞു

കേരള സ്റ്റാർട്ടപ്പ് മിഷന്റെ സംരംഭകത്വ പ്രോഗ്രാമുകളെ കുറിച്ച് മാനേജർ പി സുമി വിശദീകരിച്ചു

അർബനിയോ സൊല്യൂഷൻസ് സിഇഒ ജയകൃഷ്ണൻ.ആർ ഡിജിറ്റൽ സ്കിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയെ കുറിച്ചുള്ള വർക്ക് ഷോപ് നയിച്ചു

Nexus എക്സിക്യൂട്ടീവ് ഡയറക്ടറായ എറിക് അസുലെ സംരംഭകത്വത്തിലെ എലിവേറ്റർ പിച്ചിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കി

വനിതാ സംരംഭകർക്ക് ഓൺലൈൻ സെയിൽസും പ്രൊമോഷനും പഠിക്കാനും, ബിസിനസ് ഗ്രോത്തിന് വേണ്ട ഡിജിറ്റൽ സ്ക്കില്ലിഗിനും അവസരമൊരുക്കുന്ന SHE POWER 2.0 എഡിഷന്റെ ട്രെയിനിംഗും വർക്ക്ഷോപ്പും 20 ന് കോഴിക്കോട്ടും 27 ന് തിരുവനന്തപുരത്തും നടക്കും. ബ്രാഹ്മിൺസ് ഫുഡ് പ്രൊഡക്ട്സാണ് ഷീ പവറിന്റെ ടൈറ്റിൽ സ്പോൺസർ, ഹീൽ കോ സ്പോൺസറാണ്. ചാനൽ അയാം ഡോട് കോം, കേരള സ്റ്റാർട്ടപ്പ് മിഷൻ, ടൈകേരള, യുഎൽ സൈബർ പാർക്ക് kozhikkode എന്നിവരും പരിപാടിയുടെ പങ്കാളികളാണ്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.shepower.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com