channeliam.com

ഡിജിറ്റൽ എക്കണോമിയിൽ ട്രില്യൺ ഡോളർ വാല്യുവേഷനിലേക്ക് കടക്കുന്ന ഇന്ത്യ ലോകത്തെ മികച്ച ഐടി ഹബ്ബായി മാറുകയാണ്. ആയിരക്കണക്കിന് ആളുകൾക്കാണ് ഈ കമ്പനികൾ മെച്ചപ്പെട്ട തൊഴിലവസരവും പുതിയ വർക്ക് കൾച്ചറും ഒരുക്കുന്നത്.ഇന്ത്യയുടെ ഐടി ലെഗസിയിൽ പരിചയപ്പെടാം MarLabs

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷനുമായി Marlabs

മികച്ച ടാലന്റും, കഴിവുള്ള സോഫ്റ്റ് വെയർ എഞ്ചിനീയേഴ്സും ഇന്ത്യയെ മൾട്ടിനാഷണൽ കമ്പനികളുടെ പ്രിയപ്പെട്ട ഇടമാക്കുകയാണ്. അമേരിക്കയിലെ ന്യൂജെഴ്സി ആസ്ഥാനമായ Marlabs, കൂടുതൽ ടെക് എഞ്ചിനീയേഴ്സിനെ ഉൾപ്പെടുത്തി, ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സർവ്വീസ് ശക്തമാക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അനലറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഇൻർനെറ്റ് ഓഫ് തിംഗ്സ്, സെയിൽസ് ഫോഴ്സ്, സൈറ്റ് കോർ, UI/UX, ERP solutions തുടങ്ങി ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷനുകൾ നൽകുന്ന സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ് സർവ്വീസ് കമ്പനിയാണ് Marlabs.

കൊച്ചിയിലും സാന്നിധ്യം

കൊച്ചിയിൽ ഇൻഫോപാർക്കിലും മൈസൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലും Marlabs ഓഫീസ് പ്രവർത്തിക്കുന്നു. യുഎസിലും ജർമ്മനിയിലും ശക്തമായ സാനിധ്യമുള്ള Marlabs ഇന്ത്യയിലെ സർവ്വീസ് നെറ്റ് വർക്ക് വിപുലീകരിക്കുകയാണ്.

25 ശതമാനത്തിലധികം വനിതാ ജീവനക്കാർ

ജീവനക്കാരിൽ 25 ശതമാനത്തിലധികം വനിതാ ജീവനക്കാരുള്ള ലോകത്തെ അപൂർവ്വം IT കമ്പനികളിലൊന്നാണ് മാർലാബ്സ്. വനിതാ ജീവനക്കാരുടെ എണ്ണം 35 ശതമാനക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോൾ. സ്ത്രീകളായ പ്രൊഫഷണലുകൾക്ക് കരിയർ ഗ്രോത്തിന് അവസരം നൽകുന്നു എന്നതാണ് മാർലാബ്സിനെ ഐടി മേഖലയിൽ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. റിമാർട്ട് വർക്ക്, ഫ്ലെക്സി അവേഴ്സ് എന്നിവയൊക്കെ മാർലാബ്സിന്റെ പ്രത്യേകതയാണെന്ന് ഇവിടുത്തെ എഞ്ചിനീയേഴ്സ് പറയുന്നു

100 ലധികം ക്ലയന്റുകൾ

1996 ൽ തുടങ്ങിയ മാർലാബ്സ്, ലൈഫ് സയൻസ്, ഫിൻടെക്, മാനുഫാക്ചറിംഗ്, സിപിജി, എ‍ഡ്യുടെക് മേഖലകളിലെ നൂറിലധികം മൾട്ടിനാഷണൽ കമ്പനികൾക്ക് സർവ്വീസ് നൽകുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായി ചേർന്ന് മാർലാബ്സ് നടത്തിയ സിഎസ്ആർ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com